സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം /ഒരുമയിൽ ഒരു കാലം

16:16, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = ഒരുമയിൽ ഒരു കാലം | color=3 }} <center><poem> പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമയിൽ ഒരു കാലം

പണ്ടൊരു മഹാരാജൻ നമുക്ക് ഉണ്ടായിരുന്നു
മഹാബലിയെന്നൊരു പേരുകാരൻ
അന്നേരം കേരളനാട്ടിൽ
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനങ്ങൾ
ഇന്നൊരു ഭീകരൻ വന്നല്ലോ നമ്മുടെ നാട്ടിൽ
കൊറോണ എന്നൊരു പേരുകാരൻ
ഇപ്പോഴുമില്ല നമ്മുടെ നാട്ടിൽ
കള്ളത്തരങ്ങളും മത്സരങ്ങളും
സ്വർണവും വേണ്ട പണവും വേണ്ട
റോഡും വേണ്ട പാലവും വേണ്ട
കാറും വേണ്ട ഡ്യൂക്കും വേണ്ട
കച്ചവടം വേണ്ട റിയൽഎസ്റ്റേറ്റും വേണ്ട
ആകെ വേണ്ടത് ഭക്ഷണവും പാർപ്പിടവും
ഇപ്പോഴും നാമെല്ലാം ഒന്നുപോലെ

ഫെലിക്സ് റ്റോം
6 ബി സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത