സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/ശുചിത്വവും പ്രാർത്ഥനയും

Schoolwiki സംരംഭത്തിൽ നിന്ന്
15:23, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- S43117 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വവും പ്രാർത്ഥനയും <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വവും പ്രാർത്ഥനയും

മൂന്നാം ക്ലാസ്സിലെ ലീഡറായിരുന്നു റോഷൻ. അവന്റെ അദ്ധ്യാപകൻ വിദ്യാർത്ഥികളോട് മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും അല്ലാത്തവർക്ക് ശിക്ഷ ലഭിക്കുമെന്നും പറഞ്ഞിരുന്നു. ഒരു ദിവസം പ്രാർത്ഥനയിൽ ഒരു കുട്ടി കുറഞ്ഞു. അത് ജെറിയായിരുന്നു. ക്ലാസിലെത്തിയപ്പോൾ റോഷൻ ജെറിയോടു കാര്യം അന്വേഷിച്ചു. ജെറി മറുപടി പറയാൻ തുടങ്ങിയതും അദ്ധ്യാപകൻ ക്ലാസ്സിലേക്ക് കയറി വന്നു. ജെറി പ്രാർത്ഥനയിൽ പങ്കെടുക്കാത്ത വിവരം കുട്ടികൾ അദ്ധ്യാപകനെ അറിയിച്ചു. അദ്ധ്യാപകൻ ജെറിയോടു ചോദിച്ചു. "നീയെന്താ ജെറി പ്രാർത്ഥനയിൽ പങ്കെടുക്കാത്തത്? "അത് സാർ ഞാൻ ക്ലാസിൽ വന്നപ്പോൾ ഇവിടെ മുഴുവൻ ചപ്പുചവറുകൾ ആയിരുന്നു. ഇന്നലെ ക്ലാസ്സ്മുറി വൃത്തിയാക്കിയിരുന്നില്ല. സർ പറഞ്ഞിട്ടില്ലേ നന്മ ആർക്കുവേണമെങ്കിലും ചെയ്യാമെന്നും വൃത്തിയുള്ള സ്ഥലം നമുക്ക് ആരോഗ്യവും മനസ്സിന് സന്തോഷവും നൽകുമെന്ന്. നല്ല അറിവ് ലഭിക്കണമെങ്കിൽ ഇത് പ്രധാനമല്ലേ സർ, അതിനാലാണ് ഞാൻ വൃത്തിയാക്കാനായ് ഇവിടെ നിന്നത്", ജെറി പറഞ്ഞു നിർത്തി. കാര്യം മനസിലാക്കിയ അദ്ധ്യാപകൻ അവനെ പ്രശംസിച്ചുകൊണ്ടു പറഞ്ഞു. "ജെറി, നിന്നെപ്പോലെ ഈ വിദ്യാലയത്തിലെ എല്ലാവരും ചിന്തിച്ചാൽ ഇവിടം എത്ര ശുചിത്വമുള്ളതായിത്തീരും. "
കുട്ടികളെല്ലാവരും ജെറിയെ അഭിനന്ദിച്ചു.

മുഹമ്മദ് ഹാഫിസ്
3 C സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ്,തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ