സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/അക്ഷരവൃക്ഷം/ ആരോഗ്യശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:03, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15011 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യശീലങ്ങൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യശീലങ്ങൾ

മനുഷ്യൻ ഭൂമിയിൽ ഉടൽ എടുത്ത കാലം മുതൽ തുടങ്ങണം മനുഷ്യന്റെ ആരോഗ്യ ശീലങ്ങളേ കുറിച്ച് പറയാൻ.ഇലകൾ ചേർത്ത് തുന്നി തുടങ്ങിയാ വസ്ത്രധാരണയും, കല്ലുകൾ കൂടി ഉരസി തീ ഉണ്ടാക്കി തുടങ്ങിയാ ഭക്ഷണശീലങ്ങളും കാട്ടഅരുവികളും പുഴകളും നീന്തി തുടിച്ച ആരോഗ്യശീലങ്ങൾ.അതുകൊണ്ട് തന്നെയാണ് ചരിത്രത്തോളം പഴക്കമുള്ളതാണ് മനുഷ്യന്റെ ആരോഗ്യശീലങ്ങൾ എന്നു പറയുന്നത്. ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസും എന്നാ വരി കാലങ്ങളായി കേട്ട വരിആണ് എകിലും കോട്ടം വരാത്ത വരി തന്നെയാണ്.ആരോഗ്യത്തിന് മുൻ‌തൂക്കം നൽകുകയും നല്ല ആരോഗ്യശീലങ്ങൾ തുടരുന്നവരും ആകണം നമ്മൾ.മലയാളികളെ പറ്റി കാലങ്ങളായി പറയുന്ന ഒരു കാര്യം ഉണ്ട്.വ്യക്തി ശുചിത്വത്തിന്റെ കാര്യത്തിൽ നാം മറ്റേതിനെകാളും മുന്നിൽ ആണെന്ന്.രണ്ടു നേരത്തേ കുളിയും വൃത്തിയായി സൂക്ഷിക്കുന്ന ചുറ്റുപാടുകളും മലയാളികളുടെ വ്യക്തിശുചിത്വത്തിനു മാറ്റ് കൂട്ടുന്നു.പക്ഷെ കാലങ്ങൾക്കു ഇപ്പുറം വ്യക്തിശുചിത്വത്തിന്റെ കാര്യത്തിൽ നാം മുൻപിൽ ആണെന്ന് പറയുമ്പോഴും വ്യക്തിശുചിത്വതെ മാത്രം മുറുകെ പിടിക്കുകയും പരിസര ശുചിത്വതെ പുറം തള്ളുകയും ചെയ്യുന്നു.ഇതു മലയാളികളുടെ ആരോഗ്യത്തിന് ദോഷം സൃഷ്ടികുകയും ചെയ്യുന്നു. തിരക്കിനെ പ്രണയിക്കുന്ന ആധുനിക ലോകത്ത് വീട്ടിലെ ഭക്ഷണം കടയിലെ അലമാരയിൽ പ്രത്യക്ഷ പെടുന്ന കാലത്ത് നമ്മെ മടിയൻമാർ ആകുക മാത്രമല്ല ആരോഗ്യത്തെ കാർന്നു തിന്നുകയും ചെയ്യുന്നു.ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ യഥാർത്ഥത്തിൽ മാറിയ ശീലങ്ങൾ മാത്രമാണോ പ്രശ്നം? അല്ല പരിസ്ഥിതിയിലെ നമ്മുടെ പ്രവർത്തനങ്ങളും വായുവും ജലവും മലിനമാകുന്ന നമ്മുടെ ചുറ്റുപാടും നമ്മെ രോഗങ്ങളുടെ കൂട്ടുകാർ ആക്കി മാറ്റുന്നു. രാസവളവും കീടനാശിനീ കളും മനുഷ്യനെ രോഗി ആക്കി മാറ്റുന്നു.ശക്തമായ ഒരു രാഷ്ട്രത്തിന്റെ കെട്ടിപടുകലിൽ ആരോഗ്യമുള്ള ഒരു തലമുറ വഹിക്കുന്ന സ്ഥാനം വലുതാണ്.വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കല്പിക്കുന്ന മലയാളി പരിസ്ഥിതി ശുചിത്വത്തിലും പൊതുശുചിത്വത്തിലും എന്തുകൊണ്ട് ആണ് ആ പ്രാധാന്യം കല്പിക്കാത്തത്? നമ്മുടെ ബോധനിലവാരത്തിന്റെയും കാഴ്ച പാടിന്റെയും പ്രശ്നം ആണ് ഇത്. ആരും കാണാതെ മാലിന്യം നിരത്തിൽ വലിചെറിയുന്നതു മൂലവും സ്വന്തം വിട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്ക് എറിയുന്നതു മൂലവും സ്വന്തം വിട്ടില്ലേ അഴുക്കു ജലം ഓടയിലേക്ക് ഒഴുക്കുന്നതു മൂലവും മലയാളി തന്റെ കപട സംസ്കാരിക മൂല്യ ബോധത്തിന്റെ തെ ളിവ് പ്രകടിപ്പിക്കുന്നു.വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യ വിമുക്ത മായിരിക്കുന്ന അവസ്ഥ ആണ് ശുചിത്വം.ആവർത്തിച്ചു വരുന്ന പകർച്ചവാധികൾ നമ്മുടെ ശുചിത്വം ഇല്ലായ്മ ക്കു കിട്ടുന്ന പ്രതിഫലമാണ്.eg.കുരങ്ങ്പനി, ഡെങ്കിപനി, എലിപനി, കൊറോണ...... വ്യക്തികൾ സ്വന്തമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട് അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളിൽ നിന്നും ജീവിതശൈലി രോഗങ്ങളിൽ നിന്നും നമ്മുക്ക് രക്ഷപെടാം.എന്നു നമ്മുടെ നാടിനെ കാർന്നു തിന്നുന്ന കൊറോണ എന്നാ പകർച്ചവ്യാധിയെ നമ്മുക്ക് ഒറ്റകെട്ടായി ചെറുക്കാം.പാടവും പരിസരവും നൽകുന്ന നനഞ്ഞ ഓർമ്മക ളെ കാൽപാദം അമർത്തി ആസ്വദിക്കണം. അവിടെ തുടങ്ങണം നമ്മുടെ ആരോഗ്യ സംരക്ഷണവും ശീലങ്ങളും. മാറ്റം ശീലങ്ങൾ ഓർക്കാം പഴമയെ.നമുക്ക് ഒറ്റകെട്ടായി കൈകോർക്കാം..

സാനിയ സജി
10C സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം