ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/ ഇത്രയേറെ ചെടികചെടികളോ പറമ്പിൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:48, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇത്രയേറെ ചെടികചെടികളോ പറമ്പിൽ

 അകലം പാലിക്കുമ്പോൾ

 ഇത്രയേറെ ചെടികചെടികളോ പറമ്പിൽ

പൂക്കളും മരങ്ങളും കലപില കൂട്ടും കുരുവികളും
പഞ്ഞി വാൽ തല്ലി കലഹിക്കുമണ്ണാറക്കണ്ണൻ മാരും


 ഇത്രയേറെ ജീവനോ പറമ്പിൽ

പ്രാണികൾ
പുഴുക്കൾ പുള്ളിച്ചിത്രശലഭങ്ങൾ
കാക്ക പരുന്ത് കുട്ടുറുവൻ അരണ തേളു തേരട്ടയു०

 ഇത്രയേറെ ശബ്ദങ്ങളോ പറമ്പിൽ

 മൂളുന്നതേനീച്ചകൾ
പാറിപ്പോകും ഇരട്ടത്തലച്ചികൾ പച്ചപ്പനന്തത്തകളുടെ പ്രണയം
കലപിലാ കരിയില ക്കിളികളുടെ കലഹം
 രാത്രിയെയുണർത്തുന്ന കൂമൻ മൂളലുകൾ

 ഇത്രയും സ്നേഹമോ വീട്ടിൽ

അച്ഛൻ അമ്മ പെങ്ങൾ അപ്പൂപ്പൻ അമ്മാമ്മ വെടിവെട്ടം കൂട്ടുന്ന സായന്തനങ്ങൾ
പ്രിയംതരുന്നോരോരോ
മുറികളും

 ഒറ്റയ്ക്കിരിക്കുമ്പോഴും അകലം പാലിക്കുമ്പോഴു० പുതിയൊരാകാശവും നനവാർന്ന ഭൂമിയും ചേർത്തുപിടിക്കുവാനു_ ണ്ടെന്നറിയുന്നു;
വീടിൻ നിഭൃതമാ०
സ്നേഹവും.
 

ആരൻ സാക് സൈമൺ
10 b ബി ആർ എം എച് എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത