ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി

11:41, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanathanveedu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

ഹായ് കൂട്ടുകാരേ ഞാനാണ് പരിസ്ഥിതി. എനിക്ക് നിങ്ങളോട് അതിവ ഗൗരവമായ ഒരു കാര്യം പറയാൻ ഉണ്ട് . നിങ്ങൾക്ക് എന്നെ കുറിച്ച് അറിയാം. എന്റെ നിലനില്പ്പ് എങ്ങനെയാണെന്നും അറിയാം. നിങ്ങളെന്താണ് എന്നെ രക്ഷിക്കാത്തത്. ഞാനില്ലെങ്കിൽ നിങ്ങളടക്കമുള്ള ഒരു ജീവികൾക്കും നിലനിൽപ്പില്ല. എന്നെ നിങ്ങൾ രക്ഷിക്കൂ കൂട്ടുകാരേ. പിന്നെ നിങ്ങളേയും. എങ്ങനെയാണെന്നല്ലേ . മരങ്ങൾ വെട്ടിമാറ്റാതിരിക്കൂ. മണ്ണും ജലാശയങ്ങളും മലിനമാക്കാതിരിക്കു. കീടനാശിനികൾ ഉപയോഗിക്കാതിരിക്കു. വായു മലിനമാക്കാതിരിക്കൂ. എന്നാലേ ശുദ്ധമായ ജലവും വായുവും നിങ്ങൾക്ക് ലഭിക്കുകയുള്ളു. അതിനാൽ നിങ്ങൾ സൗകര്യത്തിനും ലാഭത്തിനും വേണ്ടി എന്നെ നശിപ്പിക്കരുത് .അത് നിങ്ങളെ തന്നെനശിപ്പിക്കുന്നതിനു തുല്യമാണ്.

മുഹമ്മദ് റിതാജ്
3 c ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം