ആർ.എം.എച്ച്.എസ്. മേലാററൂർ/അക്ഷരവൃക്ഷം/ ഈ കൊറോണ കാലത്തെ നമ്മിലെ ചില മാറ്റങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഈ കൊറോണ കാലത്തെ നമ്മിലെ ചില മാറ്റങ്ങൾ

രോഗികളെ കൊണ്ട് വീർപ്പുമുട്ടിയിരുന്ന ആശുപത്രികൾ,റിസപ്ഷനുമുന്നിൽ കണ്ടിരുന്നു നീണ്ട ക്യൂ,ലാബിനു മുന്നിൽ കൂട്ടമായുള്ള കാത്തിരിപ്പ് ഒന്നും ഇപ്പോൾ കാണാനില്ല. ആളൊഴിഞ്ഞ ഫാർമസി കൗണ്ടറുകൾ,ശൂന്യമായ ആശുപത്രിയും പരിസരവും നമ്മുടെ രോഗങ്ങളൊക്കെ എവിടെ പോയി. രാവും പകലും തീ പിടിച്ചോടിയിരുന്ന വാഹനങ്ങൾ. എന്തൊരു വേഗത്തിലായിരുന്നു മത്സരിച്ചുള്ള ആ ഓട്ടം. സൂചികുത്താൻ ഇടമില്ലാത്ത വിധം തിങ്ങിനിറഞ്ഞ തെരുവുകൾ,ബസ് സ്റ്റോപ്പുകൾ,റെയിൽവേ സ്റ്റേഷനുകൾ വിമാനത്താവളങ്ങൾ നമ്മുടെ യാത്ര മോഹങ്ങൾക്കൊക്കെ എന്തുപറ്റി..? അത്യാവശ്യ സാധനങ്ങൾ മാത്രമുള്ള കടകൾ മാത്രം തുറന്നിരിക്കുന്നു. മറ്റു കടകളൊക്കെ അടച്ചു പൂട്ടിയിരിക്കുന്നു. സ്വർണ്ണം വാങ്ങണ്ട.സാരിയും ചുരിദാറും തുണിത്തരങ്ങളും വേണ്ട കല്യാണം മാമാങ്കങ്ങൾ,സൽക്കാരങ്ങൾ,ആർഭാടങ്ങൾ എന്നിവയെല്ലാം നിന്നു.കുഴിമന്തി,കബ്സ, ബ്രോസ്റ്റ് എന്നിങ്ങനെ പലപേരിൽ തീൻ മേശകൾ നിറച്ച് സമയം കളഞ്ഞിരുന്ന നമ്മൾക്കിപ്പോൾ ജീവൻ മാത്രം മതിയെന്ന അവസ്ഥയിലെത്തിയിരിക്കുന്നു. നമുക്ക് എത്ര പെട്ടെന്നാണ് മാറ്റങ്ങൾ വന്നത്. ആരു പറഞ്ഞു നമുക്ക് മാറാദാകില്ലെന്ന്...? നമുക്ക് ജീവിക്കാൻ ഇത്രയൊക്കെ മതിയായിരുന്നു.എന്നിട്ടും നമ്മൾ എന്തൊക്കെയാണ് ചെയ്തു കൂട്ടിയിരുന്നത്.നിസാരമായ ഒരു ജലദോഷം വന്നാൽ പോലും കാറെടുത്ത് എണ്ണ കത്തിച്ച് ആശുപത്രിയിലേക്ക് ഓടിപ്പോയിരുന്ന നമ്മൾക്കിപ്പോൾ അങ്ങോട്ടു പോകേണ്ട. ഇപ്പോൾ നമ്മുടെ ലോകം ചുരുങ്ങിയിരിക്കുന്നു. നമ്മുടെ ആവശ്യങ്ങളും കുറഞ്ഞു. കോവിഡ് 19എന്ന അപകടകാരിയായ വൈറസിനുമുമ്പിൽ അമേരിക്ക,ഇറ്റലി,ഫ്രാൻസ്,ബ്രിട്ടൻ എന്നീ വൻ സാമ്പത്തിക ശക്തികളും അവിടുത്തെ നേതൃത്വങ്ങളും മുട്ടുമടക്കി തലകുനിച്ച് നൽകുന്ന ചിത്രമാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഇവിടെയാണ് നമ്മുടെ കൊച്ചു കേരള അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നത് എന്ന് നാം ഓർക്കണം. നമ്മുടെ കേരളം സർവ്വ ലോകർക്കും എല്ലാകാര്യത്തിലും ഒരു വലിയ മാതൃകയാണ്. നിപ്പാ എന്ന അതിഗുരുതരമായ വൈറസിനെ കീഴ്പ്പെടുത്തിയത് പോലെ കൊറോണറോയേയും നിഷ്പ്രയാസം ദൈവഹിതത്താൽ അതിജയിക്കാ നമുക്ക് സാധിക്കും.

ഫാത്തിമ ഷഹന ശെരിൻ
6.C ആർ.എം.എച്ച്.എസ്. മേലാററൂർ
മേലാററൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം