എസ്.എസ്.എച്ച്.എസ് പൊട്ടൻകാട്/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
10:31, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sshspottankad (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നല്ലൊരു നാളേക്കായി


ഒരുദിനം നേരം പുലർച്ചയിൽ കേട്ടു ഞാൻ
എവിടുന്നോ.........മഹാമാരി വന്നൂ.....
എന്തെന്നറിയുവാൻ തിരഞ്ഞിടും നേരത്തു
കേൾക്കുന്നു അതിൻ പേര് കോവിഡെന്ന്
         എവിടുന്നോ വന്നിതാ ആനന്ദനൃത്തം ചവിട്ടുന്നു
കോവിഡ് എന്നൊരു മഹാമാരി...യെന്ന്
അതു കേട്ടിതാ...ഭയന്നുവിറക്കുന്നു
ലോകമെമ്പാടും മനുഷ്യരെല്ലാം
          വീടിൻ പുറംലോകം കാണാതെ...നാം
ഇന്നിതാ ഒറ്റപ്പെടുന്ന ദിനങ്ങളല്ലോ
ഇന്നു നമ്മൾ ഒറ്റക്കാകുന്ന ദിനങ്ങളല്ലോ
ഒഴിവാക്കീടാം
സ്നേഹസന്ദർശനം പോലും
ഒന്നിച്ചുനിന്നാൽ കുറച്ചുനാൾ മാത്രം
   
   ഇതെല്ലാം നമ്മുടെ ജീവനു വേണ്ടിയെന്ന്...ഓർക്കാം
   നമ്മൾ ഉറങ്ങീടും നേരത്തു കാവലായി
   ഉറക്കം വെടിഞ്ഞവർ കാവവലുണ്ട്
   രാപകൽ നമ്മോടു കൂടെയുണ്ട്
  ഒരുനേരമെങ്കിലും ഓർക്കുക നാം

ജാഗ്രതയോടെ ശുചിത്വബോധത്തോടെ
ഭയക്കാതെ മുന്നേറിടാം നമുക്കൊന്നായി
ഭയന്നിടില്ല നാം...തകർന്നിടില്ല നാം
കൈകൾ ചേർത്തിടും ഒരുനാൾ വരും
   ആശ്വാസമേകുന്ന ശുഭവാർത്ത കേട്ടു
    നേരം പുലരുന്ന കാലത്തിനായി
      ഒരു നല്ല നേരം പുലരുന്ന കാലത്തിനായി
      കാത്തിരിക്കാം നമുക്ക് ഒന്നായി

            അഭിഷേക് കെ സരീഷ്
              6 B

പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എസ്.എസ് എച്ച് എസ് പൊട്ടൻകാട് > | സ്കൂൾ കോഡ്= 29059