എസ്.എസ്.എച്ച്.എസ് പൊട്ടൻകാട്/അക്ഷരവൃക്ഷം/ മായാത്ത മഴയോർമകൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:31, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sshspottankad (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മായാത്ത മഴയോർമകൾ

ഈ മഴയും മഴക്കാലവും ഓർമകളെ
മടക്കിക്കൊണ്ടുപോകാറുണ്ട്
ബാല്യകാലത്തിലെ ഓർമയുടെ
തോരാമഴയിലേക്ക്
നീന്തിത്തുടിച്ച കുളക്കടവും
മീൻപിടിച്ച ചെറുതോടുകളും
നടുമുറ്റത്തെ വെള്ളത്തിൽ ഒഴുകിക്കളിച്ച
കളിവള്ളവും
      ചേമ്പിലയിൽ ഒഴുകിയ ഉറുമ്പുകളും
       തോർത്തുമുണ്ടിൽ ചാടിക്കളിച്ച
                                     പരൽമീനുകളും
         എവിടെവച്ചാണ് എനിക്കു
                             നഷ്ടമായത്
      അന്ന് ആ മഴക്കാലം അത്ര നനഞ്ഞു
     തീർന്നപ്പോൾ അറിഞ്ഞിരുന്നില്ല
    ഇതും ഓർമയിൽ ചില തീരാനഷ്ടങ്ങളെന്ന്
        മഴ ഇന്നെനിക്കു സമ്മാനിക്കുന്നത്
         ഓർമകളുടെ തീരാപ്പെയ്ത്താണ്
        മനസിൽ പെയ്തിറങ്ങുന്ന
        ഓർമകളുടെ തീരാപ്രവാഹം
         ഈ മഴയിൽ ഇനിയും ഓർമകൾ നനയട്ടെ

  ആര്യമോൾ  കെ ജി
     10  C

പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എസ്.എസ് എച്ച് എസ് പൊട്ടൻകാട് > | സ്കൂൾ കോഡ്= 29059