ശാന്ത എച്ച് എസ് എസ് അവണൂർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
22:49, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22079 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം


മാരിതൻ ദിനങ്ങളിൽ

അകലം പാലിച്ചു നാം

അടുപ്പം സൂക്ഷിക്കേണം

അതിജീവിക്കമൊന്നായ്.


മതവും ജാതിയും തീർത്ത

മതിലുകൾ തകർത്തിടാം

മാനവ സ്നേഹത്തിൻ പുതു

പന്ഥാവു തീർക്കാമിനി.


അയലത്തെ സുഹൃത്തിന്റെ

കണ്ണീരൊപ്പാമിന്ന്

ആതുരസേവകരെ

അഭിനന്ദിക്കയും ചെയ്യാം.


മാരിയെ നേരിട്ടെന്റെ

മലയാളനാടുയരുമ്പോൾ

ജാഗ്രത കൈവിടാതെ

ഗൃഹം പൂകീടാമല്ലോ.



 

കാളിദാസ് കെ എ
9 എ ശാന്ത ഹയർസെക്കണ്ടറിസ്കൂൾ അവണൂർ
തൃശൂർവെസ്ററ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത