ഗുഡ് ഷെപ്പേർഡ് ഇ. എം. എസ്. മണപ്പുറം/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം- ബോധവത്കരണം

Schoolwiki സംരംഭത്തിൽ നിന്ന്
21:31, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Goodshepherdems (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം- ബോധവത്കരണം <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗ പ്രതിരോധം- ബോധവത്കരണം

പരിസ്ഥിതി, ശുചിത്വം, രോഗ പ്രതിരോധം ഇവ മൂന്നും പരസ്പര പൂരിതങ്ങളായ വിഷയങ്ങളാണ്.

പ്രപഞ്ചത്തിൽ ഒരു വസ്തുവിനും തനതായ നിലനിൽപ്പ് അസാദ്ധ്യമാണ്. അകാരണമായ സ്ഫോടനത്തിലൂടെ പ്രപഞ്ചസൃഷ്ടി നടന്നുവെന്ന് ഭാരതീയ പൗരാണിക ശാസ്ത്രവും ആധുനിക ശാസ്ത്രവും പറയുമ്പോഴും പ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഗ്രഹങ്ങളും നക്ഷത്രങ്ങളും എങ്ങനെ നിലനിൽക്കുന്നു എന്നും നാം പഠിക്കണം.

സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഗ്രഹങ്ങളും സഞ്ചരിക്കാതിരിക്കുന്ന നക്ഷത്രങ്ങളും കൂട്ടിമുട്ടി നശിക്കുന്നില്ല. കോടാനുകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും പാരസ്പര്യത എന്ന തത്വത്തിന് വിധേയമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇവ തമ്മിൽ കൂട്ടി നശിക്കാതെയൊരു നിയമത്തിനു വിധേയമായി നിലനിൽക്കുന്നു. ആ നിയമത്തിനു ധർമ്മം എന്ന് പറയുന്നു.

ലോകത്തുള്ള എല്ലാ വസ്തുക്കളുടെയും നിലനിൽപ്പ് സ്വന്തം സ്വത്വത്തിന്റെ മാത്രം അടിസ്ഥാനത്തിലല്ല. മറ്റ് പലതിന്റേയും സഹകരണത്തിലൂടെയാണെന്നു വ്യക്തം . ഭൂമിയിൽ മനുഷ്യരടക്കമുള്ള ജീവജാലങ്ങൾക്ക് നിലനിൽക്കണമെങ്കിൽ രോഗവിമുക്ത അവസ്ഥ ഉണ്ടായിരിക്കണം. എല്ലാ ജീവജാലങ്ങളുടെയും നിലനില്പിനെ ചോദ്യം ചെയ്യുന്നത് രോഗമാണ്. രോഗപ്രതിരോധത്തിലൂടെ രോഗവിമുക്ത പ്രപഞ്ചം. അതാണ് മനുഷ്യന്റെ ലക്ഷ്യം.

മലകളും നദികളും വയലുകളും കൃഷിഭൂമിയും വനങ്ങളും തടാകങ്ങളും സർപ്പകാവുകളും കുളങ്ങളും അടങ്ങിയ നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുകയാണ് നമ്മുടെ ലക്ഷ്യം. പ്രകൃതി ചൂഷണം ചെയ്യുന്ന ആധുനിക മനുഷ്യൻ പരിസ്ഥിതിയെ നശിപ്പിക്കുന്നു. അതിലൂടെ ശുചിത്വം നഷ്ടമാകുന്നു. മലകളെ ഇടിച്ചു നിരത്തി നെല്പാടങ്ങൾ നികത്തുന്നു. വനത്തെ വെട്ടി നശിപ്പിക്കുന്നു. കാലാവസ്ഥയെ നിയന്ത്രിക്കുന്ന പാറക്കുട്ടങ്ങളെ അപ്രത്യക്ഷമാക്കുന്നു. മണൽക്കോരി നദികളെ നശിപ്പിക്കുന്നു. ഇത് മാനവസമൂഹത്തിന്റെ നിലനില്പിനെ അപകടത്തിലാകും എന്നതിൽ സംശയമില്ല. നാം ഭൂമിയിൽ ഏല്പിക്കുന്ന ഓരോ ക്ഷതവും പതിന്മടങ്ങ് ദോഷവുമായി തിരിച്ചെതിർക്കുകയാണ്. വൈലോപ്പിള്ളി പറഞ്ഞതുപോലെ പ്രകൃതിയെ കീഴടക്കുകയല്ല മറിച്ച് സ്നേഹിച്ച് ആത്മസഖിയാക്കി മാറ്റുകയാണ് വേണ്ടത്.

നമ്മുടെ നാടിന്റെ ശിചിത്വത്തെ തകർക്കുന്നത് നാം തന്നെയാണ്. ആധുനിക മനുഷ്യൻ തന്റെ ശരീരത്തിന്റെ വൃത്തി നോക്കുന്നു എന്നതിലുപരിയായിനാടിന്റെ ശുചിത്വത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. മഹാത്മാഗാന്ധി എങ്ങനെ പരിസ്ഥിതിയെ സംരക്ഷിക്കണം എന്നും എങ്ങനെ രോഗപ്രതിരോധം നടത്താമെന്നും എങ്ങനെ ശുചുത്വം പാലിക്കണം എന്നും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അതിനെ പിൻപറ്റികൊണ്ട് ആരാധ്യനായ നമ്മുടെ പ്രധാനമന്ത്രി "സ്വച്ഛ് ഭാരത് "എന്ന വിഷയത്തിലൂടെ ശുചിത്വം നടപ്പാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് നമ്മുടെ മുന്നലിലുണ്ട്.

ഈ ലോകത്തുള്ള എല്ലാ മനുഷ്യരും പരിസ്ഥിതിയേയും ശുചിത്വത്തേയും രോഗപ്രതിരോധത്തെയും കുറിച്ച് പഠിച്ചിലായെങ്കിൽ അത് മാനവരാശിയുടെ നാശത്തിന് വഴിവയ്ക്കും എന്ന കാര്യത്തിന് സംശയമില്ല. ഇതിന് നല്ല ഒരു ഉദാഹരണമാണ് 195 രാജ്യത്തെ വെല്ലുവിളിച്ചു കൊണ്ടുള്ള കൊറോണ വൈറസിന്റെ ആക്രമണം ആയതിനാൽ വിദ്യാർഥികൾക്ക് പരിസ്ഥിതിയെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും അതിലൂടെ രോഗപ്രതിരോധത്തെക്കുറിച്ചും പാഠ്യവിഷയങ്ങൾ കൊണ്ടുവന്ന് പുതിയ തലമുറയെ ബോധവൽക്കരിക്കേണ്ടിയിരിക്കുന്നു.

KALYANI V N
5 A ഗുഡ്‌ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മണപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം