ജി.വി.എച്ച്.എസ്സ്. മണീട്/അക്ഷരവൃക്ഷം/കൊറോണ സൃഷ്ടിച്ച പ്രതിസന്ധി

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ സൃഷ്ടിച്ച പ്രതിസന്ധി

ലോക ചരിത്രത്തിലെ സമാനതകളില്ലാത്തതാണ് കൊറോണ വൈറസ് ബാധയുടെ ഈ കാലം. അസാധാരണമായ പ്രതിസന്ധിയിലേക്ക് ലോകമാകെ വലിച്ചെറിയപ്പെട്ടിരിക്കുന്നു. രാജ്യങ്ങൾ അടച്ചുപൂട്ടിയിരിക്കുന്നു . വിമാനങ്ങളും ട്രെയിനുകളും ബസുകളുമൊന്നും ചലിക്കുന്നില്ല. നിശ്ചലതയിലേക്ക് ലോകം വീണു പോയിരിക്കുന്നു .

മനുഷ്യന്റെ എഴുതപ്പെടാത്തതോ അല്ലാത്തതോ ആയ ചരിത്രത്തിൽ ഇങ്ങനെയൊരു അവസ്ഥ ഉണ്ടായിട്ടില്ല . പകർച്ചവ്യാധികളും, മാരകരോഗങ്ങളും പിടികൂടിയിരുന്നു എങ്കിലും ഒരു വൻകര നിന്ന് അടുത്ത വൻകരയിലേക്ക് ഒരു വൈറസ് പടർന്ന് ലോകമാകെ നശിപ്പിക്കുന്ന ഒരു നില മുമ്പുണ്ടായിട്ടില്ല. പ്ലേഗ് പോലെയും സ്പാനിഷ് ഫ്ലൂ പോലെയുള്ള മഹാമാരികൾ പിടിച്ചുലച്ച കാലത്ത് ലോകം ഇത്ര ആധുനികമായിരുന്നില്ല. ഒരു പ്രതിവിധിയും കണ്ടെത്തിയിട്ടില്ലായിരുന്നു.

കോവിഡിന് മുന്നിൽ നിസ്സഹായരായി നില്ക്കുകയാണ് വികസിത രാജ്യങ്ങൾ പോലും . അമേരിക്കയും ഇറ്റലിയും ബ്രിട്ടനും ഫ്രാൻസും എല്ലാം വൈറസിന് മുന്നിൽ ഉത്തരമില്ലാതെ കുഴങ്ങുകയാണ്. ലോകത്തെ ഏറ്റവും കൂടുതൽ ആളുകൾക്ക് കോവിഡ് ബാധിച്ചത് അമേരിക്കയിലാണ് .. ഏറ്റവും കൂടുതൽ മരണം സംഭവിച്ചിട്ടുള്ളതും മേൽപ്പറ‍ഞ്ഞ രാജ്യങ്ങളിലും.. സ്പെയിൻ ആകട്ടെ ആരോഗ്യമേഖല പൂർണമായി ദേശസാൽക്കരിച്ചു. സ്വകാര്യമേഖലയെ കൊണ്ട് ഈ വിപത്തിനെ നേരിടാൻ ആകില്ലെന്ന് അവർ തിരിച്ചറിഞ്ഞു. സമ്പൂർണമായ ലോക്ക് ഡൗൺ മാത്രമാണ് കൊറോണാ വൈറസിനെ പ്രതിരോധിക്കാനുള്ള പോംവഴി .സാമൂഹിക അകലം പാലിച്ചും ,മാസ്കുുകൾ ധരിച്ചും കൈകൾ സോപ്പുപയോഗിച്ചു വൃത്തിയാക്കിയും പൂർണസമയം വീട്ടിൽ അടച്ചിരുന്നും ലോകം പ്രതിസന്ധി കാലത്തെ നേരിടുകയാണ് .

ശ്രീനന്ദ് അനീഷ്
9 A ജി.എച്ച്.എസ്.മണീട്
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം