ജി.യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം/നീയെനിക്കാര്

Schoolwiki സംരംഭത്തിൽ നിന്ന്
20:36, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നീയെനിക്കാര്

ദു:ഖഭരിതമാം എന്റെ വഴികളിൽ
നിഴൽ പോലെയെത്തും കൂട്ടിനായ് നീ...
നിന്റെ ദു:ഖങ്ങൾ നീ എന്നോടുമോതൂ
എന്റെ ദു:ഖങ്ങൾ ഞാൻ നിന്നോടുമോതാം
നിന്നെകുറിച്ചുള്ള എൻ സ്വപ്ന കാഴ്ചകൾ
ദു:ഖത്തിൻ കണ്ണീരായ് മാറുമ്പോഴും
എന്നിൽ ആശ്വാസത്തിൻ തൂവലായ് നീ
എന്നെന്നും എന്നിൽ നിറഞ്ഞിരിക്കും
നീയെൻ മനസ്സിൽ പാറിപ്പറക്കുന്ന
പൂമ്പാറ്റയാവാൻ എനിക്കിഷ്ടം...
പൂമ്പാറ്റയാവാൻ എനിക്കിഷ്ടം...
ആ പൂമ്പാറ്റയുടെചിറകരിയാൻ ഒരുങ്ങുമെന്നെ
അതു തെറ്റെന്നോതി പിൻതിരിപ്പിച്ചതും നീ....
നീ എനിക്ക് അന്യയാണോ ?
നീ എനിക്ക് ആരാണ് ?

നക്ഷത്ര കെ നമ്പ്യാർ
6 A ജി.യു.പി. സ്കൂൾ മുഴക്കുന്ന്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത