സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/ അനുഭവം

Schoolwiki സംരംഭത്തിൽ നിന്ന്
20:28, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അനുഭവം

ലോക്ക് ഡൌൺ തുടങ്ങുമ്പോൾ എനിക്ക് സന്തോഷമായിരുന്നു, അച്ഛനെയും അമ്മയെയും ഒരുമിച്ച് കുറെനാൾ അടുത്തു കിട്ടുന്നതുകൊണ്ട്. പക്ഷേ അതിലേറെ സങ്കടമായിരുന്നു പുറത്തിറങ്ങാൻ പറ്റാത്തതിനാൽ. ഒരു ദിവസം വെറുതെയിരിക്കുമ്പോൾ ഒരു പഴയ സാരി എന്റെ കണ്ണിൽപ്പെട്ടു. ഞാൻ അത് വെച്ച് ഊഞ്ഞാൽ കെട്ടി. പിന്നെ എല്ലാ ദിവസവും മരുന്ന് കഴിക്കുന്നത് പോലെ രണ്ടു നേരം ആടാനും തുടങ്ങി. അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ പതിവ് പോലെ ഊഞ്ഞാൽ ആടുമ്പോൾ ഒരു പച്ചോല കാണാൻ ഇടയായി. ഞാൻ അത് എന്റെ അച്ഛമ്മയെ കാണിച്ചു. അവർ അത്കൊണ്ട് പല പല സാധനങ്ങൾ ഉണ്ടാക്കി.. ആട്ട (ബോൾ ), ഓലപ്പാമ്പ് , വാച്ച്, കണ്ണട, മോതിരം എന്നിങ്ങനെ പലതും. ഞാൻ അതിൽ രണ്ട് സാധനങ്ങൾ ഉണ്ടാക്കാൻ ഞാൻ ശ്രമിച്ചു അവസാനം ഞാൻ പഠിച്ചു. ലോക്ക്ഡൌൺ കാലം ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. പലതരം കളികളും കളിച്ചു. ചക്കകൊണ്ട് വിവിധതരം വിഭവങ്ങൾ ഉണ്ടാക്കി. ഈ ലോക്ക്ഡൌൺ കാലം വളരെ സന്തോഷമുള്ളതായിരുന്നു. പക്ഷേ സങ്കടം കുറെ പേർ മരിച്ചു വീഴുന്നത് അറിഞ്ഞതുകൊണ്ടും........

ശിവന്യ ശ്രീജിത്ത്‌
5.A സെന്റ്. സേവിയേഴ്‌സ് യു പി എസ് കോളയാട്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം