ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/ഒത്തിരി ഇഷ്ടത്തോടെ അകന്നിരിക്കാം

20:07, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheejavr (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒത്തിരി ഇഷ്ടത്തോടെ അകന്നിരിക്കാം

ഇതെന്തു പറ്റിയിഅമ്മയ്ക്ക് അച്ഛന്റെ ഫോൺ വന്നതിന് ശേഷം തുടങ്ങിയതാ ഈ വെപ്രാളം !അമ്മാച്ചനെ വിളിക്കുന്നു എന്തൊക്കയോ പറയുന്നു. ഇടയ്ക്കൊക്കെ ശബ്ദം ഇടറുന്നുണ്ട് .അച്ഛൻ നാട്ടിൽ വരുന്നുണ്ട് ഞങ്ങളുടെ പുതിയ വീട്ടിലേക്ക് വരുന്നില്ല അങ്ങനെയങ്ങന്നെ അവിടെയും ഇവിടെയുമൊക്കെ മനസ്സില്ലായി. പക്ഷേ സംഭവം മുഴവനറിഞ്ഞില്ല. അമ്മയുടെ മുഖം കണ്ടിട്ട് ഒന്നും ചോദിക്കാനും തോന്നുന്നില്ല. അച്ഛൻ വന്നാൽ അറിയാലോ.. അച്ഛന്റെ വരവോർത്തപ്പോൾ എന്റെ മനസ്സിൽ ഒരു പാട് ലഡു ഒന്നിച്ച് പൊട്ടി. ചോക്ലറ്റ് , വീഡിയോ ഗെയിം , വെക്കേഷൻ, ടൂർ അങ്ങനെ അങ്ങനെ ഓരോന്നും. "അപ്പു ..നിയെന്റെ കൂടെയൊന്ന് പീടികയിൽ വാ കുറച്ച് സാധനം വാങ്ങണം. വേഗം വാ" " ഇതാവന്നു " ഇന്നൊരു കോൺ ഐസ് ക്രീം എങ്കിലും ഒപ്പിക്കണം. ഞാൻ വേഗം ഷർട്ടുരി ബനിയനിട്ടു "നീയൊന്നു വേഗം വാ അതൊക്കെ മതി" സാധാരണ അച്ഛൻ വരുന്നുണ്ടെന്നറിഞ്ഞാ സോപ്പും ഹാൻഡ് വാഷും തോർത്തും, മുണ്ടുമൊന്നും അമ്മ വാങ്ങാറേയില്ല ഇതെന്ത് പറ്റിയാവോ.? "ബിന്ദു - രാജീവൻ വിളിച്ചായിരുന്നു പേടിക്കയൊന്നും വേണ്ടെടോ , ഞാൻ വൈകിട്ട് വീട്ടിൽ വരാം, ബാക്കിയാക്കെ അപ്പോ പറയാം; വഴിക്ക് വെച്ച് കണ്ടപ്പോ പറഞ്ഞത് പോലെ തന്നെ വേണു മാഷ് വൈ കിട്ട് വീട്ടിലെത്തി സംഭവമെന്തെന്നറിയാൻ വേണ്ടി ഞാൻ ഹാളിൽ ചുറ്റിപറ്റി നിന്നു. "വല്യാള് വർത്താനം പറയുന്നിടത്ത് നിനക്കെന്താ അപ്പു കാര്യം നീ ചെന്ന് അപ്പറത്ത് കളിച്ചേ " " വേണ്ട ബിന്ദു. അവനവിടെയിരിക്കട്ടെ എല്ലാവരും അറിയേണ്ടുന്നത് തന്നെയാ ' ടീ .വിയിലൊക്കെ കാണാറില്ലേ കൊറോണയെപ്പറ്റി അതൊരു തരം വൈറസാണെടോ .ലോകം മുഴുവനിങ്ങനെ പടർന്ന് കൊണ്ടിരിക്കുകയാ, അതിന് ശരിക്കുള്ള ഒരു മരുന്നോ വാക്സിനോ കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല അതാ സ്ഥിതി ഇത്രയേറെ വഷളാക്കുന്നത് ചെറിയ തുമ്മലിലും ചുമയിലും പനിയിലു മൊക്കെയാ തുടങ്ങുന്നത് .പക്ഷേ നമ്മൾ ശ്രദ്ധിച്ചില്ലങ്കിൽ ജീവനെടുക്കാൻ അത് മതി ചെറിയ കുട്ടികൾക്കും പ്രായമായവർക്കും പ്രതിരോധശേഷി കുറവായതിനാൽ ഇത് പെട്ടെന്ന് പിടിക്കും. രാജീവനിങ്ങോട്ട് വരുന്നില്ല എന്ന് പറഞ്ഞതിന്റെ പ്രധാന കാരണവും അതാണ് മുത്തശ്ശിയും അമ്മുക്കുട്ടിയുമൊ ക്കെയില്ലേ ഇവിടെ. പിന്നെ അവന് രോഗം സ്ഥിരീകരിച്ചിട്ടൊന്നുമില്ല കേട്ടോ അവന്റെ തൊട്ടടുത്ത റൂമിലൊരാൾക്ക് ഉണ്ടായിരുന്നു . അത് കൊണ്ട് അവൻ തന്നെയാ ക്വാറന്റനിൻ കഴിയാൻ തീരുമാനിച്ചത് . പതിന്നാലോ ഇരുപത്തിയെട്ടോ ദിവസമാവാം എന്നാലും സാരമില്ല. നാട്ടിലെത്തിയാൽ പകുതി രക്ഷപെട്ടെന്നാ അവൻ പറയുന്നത്. അവന് 'കുറച്ച് ദിവസം തറവാട്ടിൽ നിൽക്കാൻ എന്താ വേണ്ടതെന്ന് വച്ചാൻ ഒരുക്കി വയ്ക്കാൻ ദിനേശനെ വിളിച്ച് പറയ് കുറച്ചായി പൂട്ടികിടന്നതല്ലേ രാജിവൻ് നാളെ ഉച്ചയ്ക്ക് എത്തുമായിരിക്കും എന്നാ ഞാനിറങ്ങീട്ടെ" "ഓ വാർത്താനം പറഞ്ഞ് ചായ എടുക്കാൻ മറന്നു മാഷേ ഒരു ചായ എടുക്കട്ടെ" "അതൊക്കെ പിന്നെയാവാം ബിന്ദു നിന്റെ ആധിയൊക്കെ ഒന്ന് അടങ്ങട്ടെ ". മുറ്റത്തിറങ്ങി ചെരിപ്പിടാൻ നേരം എന്തോ ഓർത്ത പോലെ മാഷ് തിരഞ്ഞ് നിന്നു . " കാര്യമായിട്ടൊന്ന് പറയാൻ മറന്നു കേട്ടോ വൈറസിൽ നിന്ന് രക്ഷപ്പെടാൻ അതിനെ തോൽപിക്കാൻ നമ്മൾ തന്നെ മുന്നിട്ടിറങ്ങണം. കുറഞ്ഞത് ഇരുപത് സെക്കന്റെങ്കിലും കൈയുടെ അകവും പുറവും സോപ്പോ ഹാൻഡവാഷോയിട്ട് നന്നായി കഴുകണം സാനിറ്ററൈസറും ആവാം വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ അപ്പു. നീ വേണം അമ്മുക്കുട്ടിയെ ശ്രദ്ധിക്കാൻ. ഇതൊക്കെ അവളെ പറഞ്ഞ് മനസിലാക്കണം അവള് ചെറിയ കുട്ടിയല്ലേ" - "ചെറിയകുട്ടി. മൂന്നിലാ പഠിക്കുന്നതെങ്കിലും എട്ടിൽ പഠിക്കുന്ന എന്നേക്കാളും നാവാ അവൾക്ക് " ഞാൻ മനസ്സിൽ പറഞ്ഞു "ഏട്ടാ എണിക്ക് പോലീസ് " അമ്മുക്കുട്ടിയുടെ പേടിച്ചരണ്ട വിളി കേട്ടാണ് ഞാനെണീറ്റത് . കണ്ണും തിരുമ്മി കോലായിൽ വന്നപ്പോ രണ്ട് പോലീസുകാരും രണ്ട് ചേട്ടന്മാരും. അച്ഛമ്മ തിണ്ണയിൽ ഇരുന്നിട്ടുണ്ട് .ഞാൻ അമ്മുന്റെ കൈ പിടിച്ച് അച്ഛമ്മയുടെ അരികിൽ നിന്നു . "വിവരങ്ങളൊക്കെ അറിഞ്ഞു കാണുമല്ലോ ?ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കയാണ് കരുതലോടെയിരിക്കുക . സർക്കാരും ആരോഗ്യപ്രവർത്തകരും നല്കുന്ന നിർദേശങ്ങൾ അനുസരിക്കുക .എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കുക . എന്തു സഹായത്തിനും ഞങ്ങൾ ഒപ്പമുണ്ടാവും .ഈ ദിനങ്ങളൊക്കെ പോയി നല്ല പുലരികൾ വരും . കരുതലോടെ നമുക്ക് കാത്തിരിക്കാം . പിന്നെ രാജീവന്റെ കാര്യമോർത്ത് പേടിക്കേണ്ട .അദ്ദേഹത്തിനു വേണ്ടതെല്ലാം ആരോഗ്യപ്രവർത്തകർ ചെയ് തോളും .ഞങ്ങൾ തന്ന നമ്പർ സൂക്ഷിച്ചോളൂ . വിളിക്കാൻ മറക്കണ്ട . മുത്തശ്ശി ഞങ്ങളിറങ്ങുന്നു . ധൈര്യമായിരിക്കൂട്ടോ അച്ഛൻ വേഗം വരും " ഞങ്ങളൊറ്റയ്ക്കല്ല എന്ന തോന്നലിൽ മനസ്സിൽ വിഷമം കുറഞ്ഞപോലെ .ഏത് മഹാമാരിയെയും നേരിടാനുള്ള കരുത്തു വന്നതുപോലെ !ഇതാണെന്റെ നാട് !ഇങ്ങനെയാണെന്റെ നാട് ! ഞാനെന്റെ മനസ്സിൽഉറക്കെ പറഞ്ഞു കൊണ്ടിരുന്നു.

അനുശ്രീ കെ
8 C ഗവ എച്ച് എസ് എസ് കതിരൂര്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ