സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/അക്ഷരവൃക്ഷം/ കേരളത്തിന്റെ പരിസ്ഥിതി പ്രശ്നങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്


കേരളത്തിന്റെ പരിസ്ഥിതി പ്രശ്നങ്ങൾ      
                                 കാലഘട്ടങ്ങളെ വിലയിരുത്തുമ്പോൾ ഇന്നത്തെ കാലഘട്ടം എല്ലാ മേഖലകളിലും വളർന്നു നിൽക്കുന്ന ഒരു സമയമാണ്. ഈ വള‍ർച്ച നമ്മുടെ യുവതലമുറയേയും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. യുവതലമുറയുടെ ഈ വളർച്ചയും വികസനവും നമ്മുടെ പരിസ്ഥിതിയെ വളരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. അങ്ങനെയാണ് പരിസ്ഥിതി പ്രശ്നങ്ങൾ തുടങ്ങുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചുകേരളവും ഈ പരിസ്ഥിതി പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.ഇവയെല്ലാം തന്നെ ബാധിക്കുന്നത് കേരളീയരായ നമ്മെത്തന്നെയാണെന്ന സത്യം നാം മനസ്സിലാക്കണം. മനുഷ്യന്റെ സ്വാർത്ഥപരമായ ആവശ്യങ്ങൾക്കുവേണ്ടി അവൻ തന്റെ അമ്മയെപോലെ കരുതേണ്ട പരിസ്ഥിതിയെ നശിപ്പിക്കുന്നു. മാത്രമല്ല  അതിനെ മലിനമാക്കുന്നു. ജലമലിനീകരണം, അന്തരീക്ഷമലിനീകരണം തുടങ്ങിയവ ഇന്്നു നമ്മുടെ പരിസ്ഥിതി നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്നെെെെങ്ങളാണ്. മാത്രമല്ല ഭാവിതലമുറയെപ്പറ്റി അല്പ്പം പോലും ചിന്തിക്കാതെ ഇന്നു മനുഷ്യൻ ചെടികളെയും മരങ്ങളെയും ജന്തുജാലങ്ങളെയും നശിപ്പിച്ച് സ്വന്തം ശവക്കല്ലറ സ്വയം സൃഷ്ടിക്കുകയാണ്. സസ്യങ്ങളും ജന്തുക്കളുമില്ലെങ്കിൽ മനുഷ്യന്റെ നിലനിൽപ്പും അസാധ്യമാണെന്ന സത്യം ഇന്നത്തെ മനുഷ്യൻ വിസ്മരിക്കുന്നു. സസ്യങ്ങളെ നശിപ്പിച്ച് , ജന്തുക്കളെ കൊന്നൊടുക്കി പരിസ്ഥിതിയെയും നശിപ്പിച്ച നാം ഇങ്ങനെ എത്രകാലം ഈ ഭൂമിയിയിൽ ജീവിക്കും? പരിസ്ഥിതിയെ മറന്ന് നമുക്കൊരിക്കലും സ്വന്തം ഇഷ്ടപ്രകാരം ജീവീക്കാൻ കഴിയില്ല. മനുഷ്യജീവിതവും പരിസ്ഥിതിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഒന്നില്ലെങ്കിൽ മറ്റൊന്നിന്റെ നിലനിൽപ്പ് അസാധ്യമാണ്. കേരളം ഇന്നു നേരിടുന്ന പ്രധാന പരിസ്ഥിതി പ്രശ്നമാണ് മലിനീകരണം. വാഹനങ്ങളിൽ നിന്നും മറ്റും വരുന്ന പുക അന്തരീക്ഷമലിനീകരണത്തിന് പ്രധാന പങ്കു വഹിക്കുന്നു. മണ്ണൊലിപ്പിനു കാരണമാകുന്നു. വ്യവസായ സ്ഥാപനങ്ങളിൽ നിന്നും മറ്റുമുള്ള വിശാംശമുള്ള വസ്തുക്കൾ വെള്ളത്തിലൊഴുക്കുന്നതിലൂടെ ജലം മലിനമാകുന്നു. ഈ പരിസ്ഥിതി പ്രശ്നങ്ങളെല്ലാം നമ്മെ തന്നെയാണ് ബാധിക്കുന്നത്. പ്രകൃതി നമ്മുടെ അമ്മയാണ്. അതിനാൽ ആ അമ്മയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അതിനായി നമുക്ക് പരിശ്രമിക്കാം.



ആദിത്യ എം. ആർ
6A സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാട്ടുമുക്ക്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം