(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവിക്കും ഞങ്ങൾ
ഹേ!!! കൊറോണേ........
നീ നിന്റെ കഴിവുകൊണ്ട്
നമ്മെ വിറപ്പിച്ചു
ഒരു നിമിഷം നാമതിൽ
വിറച്ചു പോയി
നീയൊരു ഹീറോയായ് മാറി
ഞങ്ങൾ നിന്നെ ഭയന്നു
ഒരു നിമിഷം ഞങ്ങൾ നിശബ്ദരായ്
ഞങ്ങൾ ഭീരുക്കളെന്നു കരുതി നീ
പക്ഷെ അറിഞ്ഞില്ല നീ
നിന്റെ അന്ത്യം അരികിലാണെന്ന്
നിപ്പയും പ്രളയവും
അതിജീവിച്ച നാം
നിന്നെ വെറുതെ വിടുമോ?
തുരത്തിടും തുരത്തിടും
കൊറോണേ..........
ഞങ്ങൾ ഒറ്റക്കെട്ടായ്
നിരന്നിടും
അതിജീവനത്തിന്റെ പാതയിൽ....
മിദലാജ്.കെ.കെ
4എ ചമ്പാട് എൽ.പി ചൊക്ലി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത