സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
15:54, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHITHRA DEVI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് എന്ന മഹാമാരി

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകൾ ആണ് കൊറോണ വൈറസുകൾ. ഈ വൈറസുകൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നവയാണ്. ശ്വാസനാളത്തെ ബാധിക്കുന്നവയാണ്. ജലദോഷവും ന്യുമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷ്യങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യുമോണിയ, വൃക്ക സ്തംഭനം എന്നിവ യുണ്ടാകും. മരണവും സംഭവിക്കാം. ചൈന യിൽ കണ്ടെത്തിയത് ഇവയിൽ നിന്നും വ്യത്യസ്തമായ ജനിതകമായി വന്ന പുതിയ തരം കൊറോണ വൈറസ് ആണ്. മൂക്കൊലിപ്പ്, തൊണ്ട വേദന, ചുമ, തല വേദന, പനി തുടങ്ങിയവ ലക്ഷണങ്ങൾ. ചൈനയിൽ വുഹാൻ എന്ന സ്ഥലത്തിലെ മാർകറ്റിൽ നിന്ന് ആ മഹാമാരി പൊട്ടി പുറപ്പെട്ടു. വുഹാൻ ആണ് പ്രഭവ കേന്ദ്രം. ചൈനക്കുള്ളിൽ ആ മഹാമാരി ഒതുങ്ങിയില്ല. അവ മനുഷ്യശരീരത്തിൽ കടന്നു വലിയ വില്ലനായി മാറി. സമ്പർക്കത്തിലൂടെ മറ്റൊരാളിലേക്ക് പകർന്നു കൊണ്ടിരുന്നു. അങ്ങനെ ലോകം മുഴുവനും ആ മാരി വില്ലനായി മാറി. ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധ റിപ്പോർട്ട്‌ ചെയ്തത് കേരളമാണ്. കേരളത്തിൽ കൊറോണ വൈറസ് ബാധ 2020 ജനുവരി 30നു സ്ഥിതീകരിച്ചു. 2020മാർച്ച്‌ 22ലെ കണക്കനുസരിച്ചു 67വൈറസ് കേസ് ഉകൾ സ്ഥിതീകരിച്ചു. ഇപ്പോൾ കേരളത്തിൽ രോഗ ബാധ സ്ഥിതീകരിച്ചവർ 364.ഒന്നര ലക്ഷം അടുപ്പിച്ചു നിരീക്ഷണത്തിൽ ആയി. മാർച്ച്‌ 12നു ലോകാരോഗ്യ സംഘടന വൈറസിന മഹാമാരിയായി പ്രഖ്യാപിച്ചു. എല്ലാവരും കോറോണയെ ഭീതിയോടെ കണ്ടു. എല്ലാ നഗരങ്ങളും നിശ്ചലമായി. എല്ലാവരും വീട്ടിനുള്ളിൽ. കോവിഡ് 19 സ്ഥിതീകരിച്ച രാജ്യങ്ങൾ ലോക്ക് ഡൌൺ ലേക്ക്.... ജോലികൾ പകുതി വഴി, കടകൾ അടച്ചു, പ്രാർഥനകൾ ഭാരവാഹികൾ മാത്രം നടത്തി, എല്ലാത്തിനും വൻ ഇടിവ് സംഭവിച്ചു. കോടികണക്കിന് നഷ്ടങ്ങൾ... തീർന്നില്ല, ഗൾഫുകളിലും ആളുകൾ കോവിഡിന്റെ വലയത്തിൽ, നമുക്ക് ഈ മഹാമാരിയെ മൂന്നാം ലോക മഹായുദ്ധം എന്ന് തന്നെ പറയാം. ജന ജീവിതത്തെ സ്തംഭിപ്പിച്ച മഹാമാരി. ലോകം മുഴുവൻ ഇത് വരെ 1, 13, 191മരണ സംഖ്യ. കുടുംബത്തോടൊപ്പം കളിച്ചും ചിരിച്ചും ചെലവഴിക്കാൻ ലഭിക്കുന്ന നിമിഷങ്ങളായും നമുക്കതിനെ കാണാം. ഉത്തരവാദിത്തങ്ങളും ജോലികളും പങ്കു വച്ചു കുടുംബത്തിന്റെ ദൃഢതയും ഐക്യവും ഉറപ്പാക്കേണ്ടതും നമ്മുടെ കടമയാണ്. ഈ അവസരത്തിൽ നമ്മളോടൊപ്പം പ്രവർത്തിക്കുന്ന സർക്കാരിന് നമ്മെ രക്ഷിക്കുന്ന സർക്കാറിനും നമ്മെ രക്ഷിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും നമുക്ക് നേർവഴി കാണിക്കുന്ന പോലീസ് കാർക്കും നന്ദി അറിയിക്കണം. സാമൂഹിക അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യത്തിലൂടെ ഓരോരുത്തരും എത്തിപ്പെടുന്നത് ഭാവി ജീവിതത്തെ കുറിച്ച് ആശങ്കകളിലാണ്. കോവിഡ് താണ്ഡവമാടി ഒരു നാൾ കടന്നു പോവുകയും ലോകം അതിജീവിക്കുകയും ചെയ്യും. പടുകുഴിയിൽ നിന്ന് കരകയറി സാധാരണ ജീവിതം തിരിച്ചു പിടിക്കാൻ, പക്ഷെ സമയമെടുക്കും ! ഈ സമയം ബ്രേക്ക്‌ ദി ചെയിൻ എന്ന മുദ്രാവാക്യം മുറുകെ പിടിച്ചു നമുക്കും മുന്നേറാം. നാം അതിജീവിക്കുക തന്നെ ചെയ്യും.

ആദില
8 ബി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം