ജി.എൽ.പി.എസ് പാനൂർ/അക്ഷരവൃക്ഷം/പോരാടാം നിലനിൽപ്പിനായി

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടാം നിലനിൽപ്പിനായി


പോരാടുവാൻ നേരമായിരുന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണി പൊട്ടിക്കാം ദുരന്തത്തിന
അലയടികളിൽ നിന്നും മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്ക് ഒഴിവാക്കിടാം ഹസ്തദാനം
അൽപ്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതൽ ഇല്ലാതെ
നടക്കുന്ന കേട്ടുകൊള്ളുക
 നിങ്ങൾ തകർക്കുന്നത് ഒരു ജീവൻ അല്ല
രു ജനതയെ തന്നെയല്ലേ...
ആരോഗ്യരക്ഷയ്ക്ക് നൽകും നിർദ്ദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം
ഭയക്കാതെ
ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം ഈ ലോക നന്മക്ക് വേണ്ടി
 

മുഹമ്മദ് ശിആൻ
3എ ജി.എൽ.പി.എസ് പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത