മാമ്പ സരസ്വതിവിലാസം എൽ പി എസ്/അക്ഷരവൃക്ഷം/ കോവിഡ് എന്ന കൊലയാളി

Schoolwiki സംരംഭത്തിൽ നിന്ന്
13:21, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheenakc (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് എന്ന കൊലയാളി | color= 3 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് എന്ന കൊലയാളി

കൊലയാളി കോവിഡിൻ കളികളൊന്നും
മലയാള നാട്ടിൽ വേണ്ട വേണ്ട
സോപ്പിട്ടു കൈകാൽ മുഖം കഴുകീടേണം
മാസ്ക് ധരിച്ചു നടന്നിടേണം
എവിടുന്നു വന്നു നീ പരീക്ഷണത്തിനായി
ജനങ്ങളെയെല്ലാം ഭയപ്പെടുത്താനായി
നാടുകടത്താനായി കാവലിരിക്കുന്നു
കാക്കിയിട്ടൊരു കരളലിവുള്ളവർ
ചങ്കുറപ്പുളൊരു നേതൃത്വവും
ചങ്കിലുറച്ചൊരു ടീച്ചറമ്മയും
മണ്ണിലെ മാലാഖമാരുള്ളപ്പോൾ
ഭയമൊട്ടും വേണ്ട ജാഗ്രത മതി
 

മിസ്‌ല ഫാത്തിമ
2 മാമ്പ സരസ്വതി വിലാസം എൽ .പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത