11:19, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരോൾദിനങ്ങൾ
കൊറോണേ...
നിനക്കു നന്ദി
എനിക്കെന്നെ പകുതിയോളം
തിരികെ തന്നതിന്....
ചീറിപ്പായുന്ന ശകടങ്ങൾ തൻ
കോലാഹലം നിലച്ചയീ
ലോക്ക്ഡൗൺദിനങ്ങളിൽ
ഞാൻ വിഷപ്പുക വിഴുങ്ങാതെ നിങ്ങളെക്കണ്ടു...
ഫാക്ടറി തുപ്പുന്ന തീപ്പുകയില്ലാതെ
നിങ്ങൾ തൻ ശ്വാസകോശത്തിൽ
തലോടലായ് എത്തി..
മഹാ വിപത്താണെന്നാകിലും
കൊറോണ നീ
എനിക്കേകിയ ഈ
പരോളിനൊരു നന്ദി!!!!
എന്ന് വായു!!!