അന്നു പെയ്തു തീർന്നൊരാ വർഷകാല- മിന്നെന്നെ ഉണർത്തവേ, കിലും കിലും നാദത്താലെൻ മനം കവർന്നെടുത്തു. പച്ചയാൽ പാവനമായൊരു വിശ്വ പ്രകൃതി തൻ സമസ്ത - ചൈതന്യമോതുന്ന മഴമുത്തുകളെ ഞാനെൻ കൈക്കുമ്പിളിൽ ഒളിച്ചുവെച്ചു. അവയെന്നോടെന്തോ മന്ത്രിച്ചു. ഗത്യന്തരമില്ലാതൊഴുകും പുഴയാണോ, സസ്യ - ജന്തു - ജാലങ്ങൾ തൻ തണൽമരമോ, ഉല്ലാസത്താൽ പൂത്തലഞ്ഞു നിൽക്കും ചെറുപുഷ്പമോ പ്രകൃതി തൻ വികൃതികളാം കളിക്കുരുന്നുകളാണവ. ഓരോ രൂപ - ഭാവ ഭേദത്താൽ ശോഭിക്കും പ്രകൃതി മാതാവിൻ വരദാനങ്ങൾ
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത