അമ്മയെപ്പോലെ കാണേണ്ട പ്രകൃതിയെ കൊന്നടക്കീടുന്നു വിഷം ചീറ്റും മാനുഷ്യർ. കാടും മലയും പുഴയും നശിപ്പിച്ച ദ്രോഹികളായി മാറുന്ന മാനുഷർ. പണത്തിനു വേണ്ടി സ്വന്തം പെറ്റമ്മയെപ്പോലും വഞ്ചിച്ച മാനുഷർ പ്രകൃതിയേയും ചുറ്റി വലിക്കുന്നു. എന്നാൽ കാലം തെളിയിച്ച സത്യങ്ങളായി മാറുന്ന പ്രളയവും പുതിയ രോഗങ്ങളും സാക്ഷി. കാലം എത്ര തെളിയിച്ചാലും മാറാത്ത മനുഷ്യ മനസ്സുകൾ ഇന്നും ബാക്കി.