ആദിത്യ കൺകളിൽ കോപമേറി അഗ്നിനേത്രങ്ങളാൽ ഭൂവിതോതി സ്വാർത്ഥമാംപാരിലെ മാനുഷവർഗ്ഗമേ കർമണാ കുത്തിനോവിക്കുന്നതെ -ന്തിനാ പണമല്ലവലുതൊത്തൊരു- മയാണ് ആരോഗ്യമുള്ളൊരുമേനിയാണ് രോഗത്തിൻകൈകളിൽ , ലോകവുംപെട്ടുപോയി ചവറപ്പിന്റെസ്വാദാൽ മടുത്തുപോയി ജീവിതം ബാല്യത്തിൽ നീന്തിക്കളിക്കും- പുഴകളിൽകോരുവാനൊ - രുനാഴി- വെള്ളമില്ലാതെയായി മാവിനെതൂങ്ങിനിന്നാടുന്ന മാങ്കനി പറിച്ചുകടിക്കുവാനാരുമി-ല്ലാതെയായി മരത്തിന്റെചോട്ടിലിരുന്നുപ-റഞ്ഞൊരാ കഥകളൊന്നോർക്കുവാൻ -തണലുമില്ലാതെയായി പണ്ടുനീനട്ടൊരാ മഹാഗണിവിത്തിന്നു- മരമായിനീയതുവെട്ടിനീ-ക്കി കായ്ക്കുന്നമാങ്കനി കടിക്കുന്നമാനുഷാ യെരിച്ചുനീയെന്നുടെ കാടുംമലകളും ഫലങ്ങളിൽമായംകലർ-ത്തിവിറ്റു പച്ചക്കറികളുംദുഷിച്ചതാ-ക്കി അകലങ്ങളിൽ പൂത്ത കുസുമ ഗന്ധങ്ങളെ ചുറ്റും പരത്തുന്ന കാറ്റിനിപ്പോൾ, കറുത്തനിറത്തിനാൽ കാണുന്നു ഞാനിന്ന് പുകയുംവിഷവും നിറഞ്ഞകാറ്റ് ദാഹമകറ്റുവാൻ ഒരുതുള്ളിനീരിനായി നാവുകൾ നീട്ടി അലയുന്നു മാനുഷ്യർ വെറുമൊരു ജീവൻ- തുടിക്കും ജഡങ്ങളായി- കിടക്കുവാൻപോകുന്നു ജീവജാലങ്ങളും വിളയേണ്ടകാലം വരണ്ടുപോയി ലോകാന്ത്യമാണോയിതാ- ർക്കറിയാം ?