ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/പോരാടിടാം ലോകനന്മയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടിടാം ലോകനന്മയ്ക്കായ്

 പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ...
 കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തിൻ
കരങ്ങളിൽ നിന്നു മുക്തിനേടാം
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്ക് ഒഴിവാക്കിടാം ഹസ്തദാനം
അല്പകാലം നാം അകന്നിരുന്നാലും
 പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ, കരുതലില്ലാതെ
 നടക്കുന്ന സോദരെ കേട്ടുകൊൾക
 നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെ തന്നെയല്ലോ...
 ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
 ഈ ലോക നന്മയ്ക്കുവേണ്ടി