നാഷണൽ എച്ച്.എസ്സ്.എസ്സ്.വട്ടോളി/അക്ഷരവൃക്ഷം/എന്തിനു വന്നു നീ

Schoolwiki സംരംഭത്തിൽ നിന്ന്
23:04, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്തിനു വന്നു നീ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്തിനു വന്നു നീ

മാനവന്മാരും മറ്റു ജീവികളും
നിൽക്കുമീ ഭൂമിയിൽ
നാശം വിതക്കാൻ
എന്തിനു വന്നു നീ?
കാവൽ മാലാഖമാരുടെ കണ്ണുവെട്ടിച്ചു
 വന്ന ഇബിലീസോ നീ ?
അതോ ഭൂമിയുടെ അത്യുഗ്രമായ
  ഉള്ളറകളിൽ നിന്നും തലപൊക്കിവന്ന
പാമ്പിന്റെ അടിവയറിന്റെ
ഉള്ളറകളിൽ ഇരിക്കുന്ന പ്രതിഷേധ-
ത്തിന്റെ ശക്തിയായ അഗ്നിയോ നീ?
ഭൂമിയിലെ മാലാഖമാരെ
ക്ലേശത്തിലാക്കാൻ വന്നവനാണോ നീ?
 കോവിഡ്,കൊറോണ എന്നീ ഓമന-
പ്പേരുകളിൽ തിളങ്ങിവിങ്ങിടുന്ന
നിന്നെ അയച്ചത് ശത്രുവിന്റെ
കൂർത്ത ബുദ്ധിയുള്ള തലച്ചോറിന്റെ
ഉള്ളറകളിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന
രക്തത്തിലെ പ്രതികാരാഗ്നിയോ
അതോ നശിപ്പിക്കാനുള്ള പൂതിയോ?

ശുചിത്വത്തിന്റെ ശക്തിയുള്ള കൈക-
ൾക്കേ നിന്നെ അകറ്റാൻ പറ്റുകയുള്ളൂ
എന്നും നീ പറയുന്നത് ഞാൻ
അറിയുന്നുണ്ട് കൊറോണേ.
എന്തിന് നീ ഈ ഭൂമിയെ
നിശബ്ദമാക്കുന്നു?
ഇതിന്റെ പ്രധിവിധി നീ
പറയുന്നതൊന്നും ഞാനറി-
യുന്നില്ല കൊറോണേ.



 

ജഗന്നാഥ് . ബി
9 J നാഷണൽ എച്ച്.എസ്.എസ്. വട്ടോളി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത