പെരിങ്ങളായി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എൻറെ കൊറോണ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
22:43, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കൊറോണ അവധിക്കാലം


സ്കൂളിൽ പോകാൻ പറ്റാത്തതുകൊണ്ട് കൂട്ടുകാരെ കാണാത്ത വിഷമത്തിലായിരുന്നു ഞാൻ .രാവിലെ പ്രഭാതകർമങ്ങളൊക്കെ കഴിഞ്ഞാൽ കുറച്ചു സമയം പത്രം വായിക്കും പത്രത്തിൽ നിറയെ കൊറോണയെക്കുറിച്ചുള്ള വാർത്തകൾ മാത്രമേ ഉള്ളു.ചൈനയിൽ തുടങ്ങിയ കൊറോണ ഇപ്പോൾ ലോകം മുഴുവനും വന്നു. ഇപ്പോൾ എൻ്റെ കൊച്ചു കേരളത്തിലും .പകർച്ച തടയാനുള്ള മാർഗങ്ങളായി കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച നന്നായി കഴുകണം , പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം വീട്ടിൽ തന്നെ ഇരിക്കണം എന്നുള്ളതിനാൽ ഞാനും വീട്ടിലിരുന്നു. അങ്ങനെ ഒരു ദിവസം വീട്ടിൽ ഇരിക്കുമ്പോഴാണ് കാക്കകൾ ചുള്ളിക്കമ്പുകൾ പെറുക്കി ഞങ്ങളുടെ വീടിന് മുൻപിലുള്ള പ്ലാവിൻ്റെ മുകളിൽ കൊണ്ടുപോകുന്നത് കണ്ടത്. അത് നീരീക്ഷിച്ചപ്പോഴാണ് അവർ അവിടെ കൂടുണ്ടാക്കുകയാണെന്ന്ന് എനിക്ക് മനസിലായത്. പിന്നെ ദിവസും അത് നോക്കലായി എൻ്റെ പണി. കാക്ക കൂട്ടിൽ മുട്ടയിട്ടു ഇപ്പോൾ മുട്ട വിരിഞ്ഞു , കുട്ടികളെ കാണാൻ തുടങ്ങി.ദിവസവും ഭക്ഷണവുമായി 'അമ്മ കാക്ക എത്തുമ്പോൾ കുട്ടികാക്കകൾ ശബ്ദമുണ്ടാക്കുന്നു . അമ്മയില്ലാത്ത നേരം ശബ്ദമൊന്നും ഉണ്ടാകില്ല. ഇനിയെപ്പോഴാണ് കുട്ടികാ ക്കൾ പുറത്തേക്കു വരിക എന്ന് നോക്കി ഞാനിങ്ങനെ ഇരിപ്പാണ് , കൂടെ കോറോണയില്ലാത്ത ഒരു ദിവസം വരുന്നതും കാത്ത് .........

ദിയ പി
IV A പെരിങ്ങളായി L P സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ