എം ആർ എസ്സ്.വി എച്ച്.എസ്സ്. മഴുവന്നൂർ/അക്ഷരവൃക്ഷം/പുനർജനി

Schoolwiki സംരംഭത്തിൽ നിന്ന്
21:18, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mrsvhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പുനർജനി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുനർജനി

മഹാ പ്രളയത്തിൽ ഉടുവസ്ത്രം പോലും നഷ്ട്പ്പെട്ട അനേകായിരങ്ങളുടെ കണ്ണീരും വേദനയും തിരിച്ചറിഞ്ഞ് വീണ്ടും അവരെ ജീവിതതിതിന്റെ നേർക്കാഴ്ച്ചകളിലേക്ക് തിരിച്ചുകൊണ്ടുവരാൻ നമുക്ക് ഒത്തുചേർന്ന് ആത്മവീര്യം പകർന്നുനൽകാം. ഒപ്പം ഒരു കൈത്താങ്ങും.
ഒരു മഴത്തുള്ളിയെ കൊതിച്ച നാളുകൾ
ഓർമ്മയിൽ ഒരു മഹാപ്രളയമായ്
പെരുമഴയായ് പെയ്തിറങ്ങിയ
പ്രളയക്കെടുതിതൻ ഓർമ്മകളിൽ
മനം നൊന്ത് കേഴും മാനവജീവിത
വഴിവിളക്കുകൾ വീണ്ടും തെളിയുകില്ലേ......?
കൈകോർത്ത് നീങ്ങാം കാലിടറാതെ
കണ്ണീരിൻ കയ്പ്പുനീർ തുടച്ചുനീക്കാൻ
ഒരു തുള്ളി പലതുള്ളി പെരുമഴപോലെ
ഒരുമിച്ചുചേർന്ന് നമുക്കുയർകൊള്ളാം
ആത്മശക്തിതൻ പുനർജനിയായ്

ദേവപ്രഭ
9B എം ആർ എസ് വി ഹൈ സ്കൂൾ മഴുവന്നൂർ
മുവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത