എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ നാട്ടറിവ്

നാട്ടറിവ്
<article>

ഈ ലോക്ക് ഡൌൺ കാലം ഞാൻ കണ്ടും അനുഭവിച്ചും അറിഞ്ഞ അറിവുകളുടെ മുത്തുകൾ ചേർത്തൊരു മാല .............

പാലുദ് വെള്ളം .മൈദയും പഞ്ചസാരയും സമം ചേർത്ത് 5ഗ്ലാസ് വെള്ളത്തിൽ കലക്കുക . .അണ്ടിപ്പരിപ്പ് , ഉണക്ക മുന്തിരി , ചുവന്നുള്ളി എന്നിവ നെയ്യിൽ വറുത്തെടുത്തു മൈദയും പഞ്ചസാരയും കലക്കിവെച്ച വെള്ളത്തിൽ ചേർത്ത് തിളപ്പിക്കണം .ശേഷം ഈ പാനീയം തണുപ്പിച്ചു കുടിക്കാം .ദാഹശമനിയും ഒപ്പം നല്ല ആഹാരമായും പാലുദ് വെള്ളത്തെ കണക്കാക്കാറുണ്ട് .

ലോ ബി പി ഇതാ പരിഹാരം

നാലോഅഞ്ചോ തുളസിയില ചവച്ചു തിന്നാൽ ലോ ബി പി ലക്ഷണങ്ങൾ കുറയ്ക്കാം .തുളസിയിലയിൽ ധാരാളമായി അടങ്ങിയ പൊട്ടാസിയം , മഗ്നീഷ്യം , വിറ്റാമിൻ സി എന്നിവ രക്ത സമ്മർദ്ദം നിയന്ത്രിക്കും . തുളസിയിലയിലെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ കൊളസ്‌ട്രോൾ കുറയ്ക്കാൻ നല്ലതാണു .

ചുമ മാറാൻ 1. ഒരു ടീസ്പൂൺ ഇൻജി നീരിൽ സമം തേൻ ചേർത്ത് കഴിച്ചാൽ ചുമയ്ക്ക്‌ ആശ്വാസം കിട്ടും . 2. തുളസിയിലായിട്ടു തിളപ്പിച്ച വെള്ളത്തിൽ തേൻ ചേർത്ത് കഴിക്കുക . 3. കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ച് കഴിക്കുക. 4. വയമ്പ് ചെറുതേനിൽ ഉറച്ചു രണ്ടു ദിവസം കഴിച്ചാൽ ചുമ പെട്ടന്ന് കുറയും . 5. കൽക്കണ്ടവും ചുവന്നുള്ളിയും ചേർത്ത് കഴിച്ചാൽ ചുമയ്ക്ക്‌ ശമനം കിട്ടും .


</article>
അനസ് .
8.B എം.ജി.എം.എച്ച്.എസ്. പൂഴനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം