മഞ്ഞയിൽ കുളിച്ചു നില്ക്കും കൊന്ന പൂവേ... പൊന്നു ചൂടി നില്പതാണെന്നു തോന്നും നിന്നിൽ തെളിയുന്നു എൻ പ്രതീക്ഷകൾ ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരു നീ... വിഷു ദിനം നിനക്കുള്ളതല്ലേ പൂവേ കണ്ണൻ്റെ ചാരെ നിന്നെ കാണുമ്പോൾ റോസയും മുല്ലയും മന്ദാരവുമെല്ലാം നാണിച്ചു നില്ക്കുന്നു ഈ വേളയിൽ എന്നിട്ടും നിനക്കില്ല തെല്ലുമഹങ്കാരം വിഷു ദിനം നിനക്കുള്ളതല്ലേ പൂവേ...
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത