(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാത്തിരിപ്പ്
ഇനിയുമെത്ര നാൾ ഇരിക്കണമെന്ന്
ഓർക്കുമ്പോൾ തന്നെ വിരസതയാവുന്നു
എങ്കിലും മാരകമാരിയെ ഓർക്കുമ്പോൾ
വിരസതയെങ്ങോ പോയിമറയുന്നു
ഇത്ര നാൾ ഇങ്ങനെ ഇരിക്കണമെന്ന്
ആരുമേ ഓർത്തതുണ്ടാവതില്ല
രോഗത്താൽ ഇങ്ങനെ വലയുമെന്നും
ആരുമേ ഓർത്തതുണ്ടാവാതില്ല
ഇനിയുമെത്ര നാൾ നീളുമീ വ്യാധി
ഇനിയുമെത്ര നാൾ നീളുമീ കാത്തിരിപ്പ്
കവിപ്രിയ
3 A ഗവ. എൽ പി എസ് കുര്യാത്തി തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത