ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/മുത്തശ്ശിമാവും കുട്ടികളും
മുത്തശ്ശിമാവും കുട്ടികളും
ഒരിടത്ത് ഒരു മുത്തശ്ശിമാവ് ഉണ്ടായിരുന്നു .ധാരാളം കുട്ടികൾ മുത്തശ്ശിമാവിന്റെ ചുവട്ടിൽ വന്നു കളിക്കുമായിരുന്നു . ഒരു ദിവസം ഒരു മരം വെട്ടുകാരൻ വന്നു . അയാൾ കുട്ടികളോട് പറഞ്ഞു ഈ മാവ് മുറിച്ച് ഇവിടെ നിങ്ങളുടെ മാമന് വീട് ഉണ്ടാക്കാൻ പോകുകയാണ് .ഇത് കേട്ട കുട്ടികൾക്ക് വളരെ വിഷമം തോന്നി . അവർ മാവ് മുറിക്കാൻ സമ്മതിച്ചില്ല . അവസാനം കുട്ടികളുടെ വിഷമം മനസിലാക്കിയ അവരുടെ മാമൻ വീട് അവിടെ നിന്നും മാറ്റി പണിതു .കുറച്ച നാളുകൾക്കു ശേഷം മാവിൽ നിന്ന് പഴുത്ത രുചിയുള്ള മാമ്പഴങ്ങൾ വീഴാൻ തുടങ്ങി . കുട്ടികൾ മാമ്പഴങ്ങൾ പെറുക്കിയെടുത്ത് വീട്ടിലുള്ളവർക്കും മാമനും നൽകി . ചെയ്യാൻ പോയ തെറ്റിനെ കുറിച്ച് മനസിലാക്കിയ മുതിർന്നവർ മുത്തശ്ശിമാവിനെ സംരക്ഷിക്കുമെന്ന് പറഞ്ഞു . മാവ് മുറിച്ചിരുന്നെങ്കിൽ ഇത്രയും രുചിയുള്ള ഫലങ്ങൾ ഞങ്ങൾക്ക‍് കിട്ടുമായിരുന്നില്ല. ഇതിൽ നിന്നും മരങ്ങൾ നമുക്ക് ഏറെ പ്രാധാന്യമുള്ള ഒന്നാണെന്നു നാം മനസിലാക്കണം.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ