കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ കൊവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
17:40, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35048 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊവിഡ് എന്ന മഹാമാരി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊവിഡ് എന്ന മഹാമാരി

കോവിഡ് 19 എന്ന മഹാമാരി ഇന്ന് ലോകം മുഴുവൻ അതിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയാണ്. ചൈനയിലം വുഹാൻ പ്രവിശ്യയിൽ നിനും പൊട്ടിപ്പുറപ്പെട്ട ഈ ആഗോള മാരി മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളും താറുമാറാക്കിയിരിക്കുകയാണ്.വൈറസ് എന്ന സൂക്ഷ്മ രോഗാണുവാണ്കോവിഡ് 19 എന്ന രോഗത്തിന്റെ കാരണം. വൈറസ് നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ ഒരു അർഥജീവിയാണ്. ഇവ ഏതെങ്കിലും ആതിഥേയ കോശങ്ങളിൽ എത്തിപ്പെടുമ്പോൾ മാത്രമാണ് സജീവമാകുന്നത്.ഇപ്പോൾ കണ്ടുപിടിക്കപ്പെട്ട കൊരോണ വൈറസ് മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരുന്ന തരം വൈറസാമ്. മനുഷ്യന്രെ ശ്വസന വ്യവസ്ഥയിലാമ് ഇതിന്റെ ആക്രമണം കൂടുതൽ.രോഗം പിടിപെട്ട വ്യക്തിയുമായുള്ള സമ്പർക്കത്തിലൂടെയാണ് ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വ്യാപിക്കുന്നത്. പല വികസിത രാജ്യങ്ങളും വളരെ ലാഘവത്തോടെ ഊ രോഗത്തെ കണ്ടതുമൂലം വളരെ വലിയ വിലയാണ് അവർ നൽകേണ്ടി വന്നത്.ഇതുവരെ ഫലപ്രദമായ ഒരു ചികിത്സയുംഇതിനെതിരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.വ്യക്തി ശുചിത്വവും പരസ്പരമുള്ള സാമൂഹിക അകലം പാലിക്കുകയും ആണ് ഈ രോഗത്തെ പ്രതിരോധിക്കാനുള്ള പ്രധാന പ്രതിവിധി.

ദേവേന്ദു
8 എഫ് കെ കെ കെ വി എം ഹയർ സെക്കന്ററി സാകൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



[[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020