ലോകവും രാജ്യവും നാടും നഗരവും
പേടിച്ചരണ്ടു വിറച്ചു നിന്നീടവേ
നാടു മുഴുവൻ പടരുന്ന രോഗത്തെ
ധീരതയോടെ എതിർത്തു തോൽപിച്ചീടാം
നിപ്പയും പ്രളയവും ചെറുത്തു തോൽപിച്ച നാം
ധൈര്യം ചോരാതെ ഇതിനെയും നേരിടാം
ആധികൂടാതെ ജാഗ്രതയോടിനി
പ്രതിരോധമൊക്കെ ശക്തമാക്കാം
പ്രതിരോധ മാർഗ്ഗത്തിലൂടെ നമുക്കീ -
വ്യാധിയെയാട്ടി അകലെയാക്കാം.
നാടും വീടും സംരക്ഷീച്ചിടുകിൽ
നാട്ടാരും വീട്ടാരും സന്തോഷമായിടും
ഈ മഹാ വ്യാധിയെ തോല്പിച്ചു നമ്മൾ
രാജ്യവും ലോകവും കാത്തുരക്ഷിച്ചീടാം
എല്ലാം മറന്നു ഒന്നായി നീങ്ങിടാം
നല്ലൊരു നാളേയ്ക്കു സാക്ഷ്യം വഹിച്ചീടാം