(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മോട് പറയാതെ..
നമ്മോട് പറയാതെ
നാം തമ്മിൽ അറിയാതെ
നമ്മുടെ അതിഥിയായി വന്നു
കൊറോണ എന്ന മഹാമാരി
പുറത്തിറങ്ങാൻ പറ്റാതെ
കൂട്ടുകൂടാൻ പറ്റാതെ
കളിച്ച് രസിക്കാൻ പറ്റാതെ
വീട്ടിനുള്ളിൽ പിടിച്ചിട്ടു
കൊറോണ എന്ന മഹാമാരി
മാവിൻ ചോട്ടിൽ പോവാതെ
പുഴയിൽ ചാടി രസിക്കാനൊ
പുതു മഴ കൊണ്ട് നടക്കാനൊ
ഒന്നും തന്നെ കഴിയാതെ
പിടിച്ചു നിറുത്തി മഹാമാരി
മാരകമായ വിപത്തെ നീ
ഓടി പോവൂ വേഗം വേഗം
തിരികെ ഇങ്ങു വരാതെ നീ