സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/ ജാഗ്രത മതി ഭയം വേണ്ട

14:56, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26084 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത മതി ഭയം വേണ്ട | color= 5 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത മതി ഭയം വേണ്ട

   .ജാഗ്രത മതി..ഭയം വേണ്ട..
പോരാടുവാൻ നേരമായി കൂട്ടരെ..
പ്രതിരോധമാർഗങ്ങളിലൂടെ..കണ്ണി പൊട്ടിക്കാം..നമുക്കീ ദുരിതത്തിനലയടികളിൽ നിന്നു മുക്തിനേടാം..
ഒഴിവാക്കിടാം സ്നേഹസന്ദർശനം..നമുക്കൊഴിവാക്കിടാം ഹസ്തദാനം..
അൽപ്പക്കാലം നാം അകന്നിരുന്നാലും ..പരിഭവം വേണ്ട ..പിണക്കവും വേണ്ട..
ആരോഗ്യരക്ഷയ്ക്ക് നൽകും നിർദ്ദേശങ്ങൾ പാലിച്ചീടാം മടിക്കാതെ..ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം..മടിക്കാതെ..
കരുതലോടീ നാളുകൾ സമർപ്പിക്കാം..
ഈ ലോക നൻമയ്ക്കായി...

ശ്രദ്ധ മധു
9 C സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത