(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
ലോകം ഒന്നായി പൊരുതീടുന്നു
ഈ മഹാമാരിയെ നേരിടാൻ
ലോകത്തിന്റെ നാനാദിക്കുകളെയും
കീഴടക്കി സംഹാര താണ്ഡവമാടുന്നു
ഈ കൊറോണ കുടുംബം
ലക്ഷകണക്കിന് ജീവനെടുത്ത തീരാ
രോഗം ലോകമൊന്നായി കീഴ്മേൽ
മറിക്കുന്നു കൊടുങ്കാറ്റുപോലെ നീ
പ്രളയം തന്നൊരു ദുരിതക്കടൽ നീന്തി
കടന്നെത്തിയ നാം വീണ്ടുമൊരു
മഹാമാരിയിൽ ആണ്ടു പോകുന്നു
ഇനിയുമൊരു പുനർജനിക്കായി പ്രാർത്ഥിപ്പൂ
നാം വിറയാർന്ന കൈകളോടെ...