ഗുഡ് ഷെപ്പേർഡ് ഇ. എം. എസ്. മണപ്പുറം/അക്ഷരവൃക്ഷം/ പ്രകൃതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
14:16, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയും മനുഷ്യനും

പ്രകൃതിയും മനുഷ്യനും ദൈവചൈതന്യം ഒന്നായി ഭാവിയ്ക്കുന്നിടത്തു ജീവിതം സുഖ പൂർണ്ണമാകുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ഉറപ്പുള്ളതാക്കിയാലേ ഈ ലോകത്ത് ജീവിക്കാൻ സാധിക്കുകയുള്ളൂ. ഭൂമിയും ജലവും വായുവും എല്ലാം നശിച്ചു പോവുകയാണ്. ലോകത്ത് സന്തുഷ്ടിയും അശാന്തിയും വർധിച്ചുവരികയാണ്. ഇന്നത്തെ ഭൂമിയുടെ പരിസരാവസ്ഥ മനുഷ്യരാശിയുടെ നിലനിൽപ്പിനു ഭീഷണിയായി തീർന്നിരിക്കുന്നു എന്ന സത്യത്തെ പല ലോക രാഷ്ട്രങ്ങളും ഇന്ന് ഉറക്കെ ചിന്തിക്കാനും തുറന്നുപറയാനും തുടങ്ങിയിരിക്കുന്നു. മനുഷ്യർ പ്രകൃതിയെ സ്നേഹിക്കുന്നില്ല. മനുഷ്യർ പ്രകൃതിയിൽ നിന്നും അകന്നു പോകുന്നു. പ്രകൃതിയെ ഒന്ന് നോക്കാൻ പോലും മനുഷ്യർക്കു സമയമില്ല. പ്രകൃതി അമ്മയാണ് അമ്മയെ സ്നേഹിക്കുന്നതും സംരക്ഷിക്കുന്നതും നമ്മുടെ ഉത്തരവാദിത്തമാണ്.

പ്രകൃതിയിൽ ജീവിക്കുന്ന മനുഷ്യർ പ്രകൃതി നൽകിയിരിക്കുന്ന സൗഭാഗ്യങ്ങൾ മറന്ന് പ്രകൃതിയെ കീഴടക്കിയിരിക്കുകയാണ്. പക്ഷേ പ്രകൃതിയുടെ അപാരമായ ശക്തിയെ മനുഷ്യൻ മറക്കുന്നു. പുഴ വറ്റുകയും ജലം കിട്ടാതെ കൊടിയ ചൂടിൽ വലയുമ്പോൾ മനുഷ്യർ നിസ്സഹായനായി വിലപിക്കുകയാണ്. മനുഷ്യർ പ്രകൃതിയെ നശിപ്പിക്കുന്നതിന്റെ ഫലമായി ഉരുൾപൊട്ടൽ ഉണ്ടാകുന്നു. മഴ ലഭിക്കാതെ വരുമ്പോൾ ശുദ്ധജലം അപൂർവ്വ വസ്തുവായി മാറുന്നു. മലിനജലം കുടിക്കേണ്ടതായി വരുമ്പോൾ മനുഷ്യന് മഹാരോഗങ്ങൾ പിടികൂടുന്നു.

വനപ്രദേശങ്ങൾ വെട്ടി നികത്തിയും കൃഷി നിലങ്ങൾ നികത്തി കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയർന്നപ്പോൾ അത് പരിസ്ഥിതിയെ ബാധിക്കുന്ന ഒരു ഘടകമായി മാറി. വനനശീകരണം മഴയുടെ അളവ് കുറച്ചു. കോൺക്രീറ്റ് കെട്ടിടങ്ങളും പരിസരങ്ങളും കാരണം ചൂട് വർദ്ധിച്ചു. മഴയുടെ അളവ് കുറഞ്ഞപ്പോൾ കാർഷികോല്പാദനം കുറഞ്ഞു. മണ്ണിന് വൃക്ഷങ്ങളുടെ സംരക്ഷണം ഇല്ലാതായപ്പോൾ മണ്ണൊലിപ്പും ഉരുൾപൊട്ടലും വ്യാപകമായി. ഇതുകാരണം കൃഷിനാശവും മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെടാനും കാരണമായി. ഇന്ന് കേരളം വെള്ളപ്പൊക്കത്തിനും വരൾച്ചയുടെയും കൊറോണയുടെയും ഭീഷണി നേരിടുകയാണ്. നാം ഭൂമിയിൽ ഏൽപ്പിക്കുന്ന ഓരോ ക്ഷതവും പതിന്മടങ്ങ് ദോഷവും ആയി തിരിച്ചു ഏൽപ്പിക്കുകയാണ്. മനുഷ്യൻ പ്രകൃതിയുമായി കൂടുതൽ ഇണങ്ങാനും അതിലൂടെ പ്രകൃതിയുടെ അനുഗ്രഹങ്ങൾ തേടാനും ശാന്തിയും സന്തുഷ്ടിയും ഉള്ള ഒരു ലോകം സംജാതമാകാനും ഇട വരുത്തണം. പ്രകൃതിയെ കീഴടക്കുകയല്ല, മറിച്ച് സ്നേഹിച്ച്‌ ആത്മസഖിയാക്കി മാറ്റുകയാണ് വേണ്ടത്.

ജീവ ജയൻ
7 B ഗുഡ്‌ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ,  മണപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം