ജി.എൽ.പി.എസ് കൂരിപ്പൊയിൽ/അക്ഷരവൃക്ഷം/ഇലകൾ

14:11, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48517 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇലകൾ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇലകൾ


പച്ചക്കുട പോൽ ചേനയില
ചൂടി നടക്കാൻ ചേമ്പിനില
മാവിലയാണേ നീളത്തിൽ
താമരയിലയോ വട്ടത്തിൽ
ചെറിയൊരു ഇലയോ പുളിയിലയും
മണമുള്ളൊരു മല്ലിയില
ഔഷധമുള്ളൊരു തുളസിയില
കറിയുണ്ടാക്കാൻ ചീരയില
ചോറു തിന്നാൻ വാഴയില .

 

സുധിൻ .കെ കെ
4 A ജി.എൽ.പി.എസ് കൂരിപ്പൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത