എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/അക്ഷരവൃക്ഷം/മൃതസഞ്ജീവനി

11:23, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25068 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മൃതസഞ്ജീവനി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മൃതസഞ്ജീവനി

മരണത്തിൻ മണിമഞ്ചലുമായ്
കൊറോണ എത്തിയതെവിടെനിന്നോ?
മാനവ ജീവിതം എത്ര ക്ഷണികം
പൊരുതിജയിക്കാനൊന്നിക്കാം
ഒന്നായ് നിന്ന് നന്നായ് നേടിയ
സ്വാതന്ത്ര്യത്തിൻ നാൾവഴികൾ
മനസ്സിൽ നിറയ്ക്കാം പ്രബുദ്ധരാകാം
ആട്ടിയകറ്റാം കോവിഡിനെ
അകന്നു
നിൽക്കാമനുസരിക്കാം
ശുചിത്വശീലം പാലിക്കാം
മെയ്യാലകലം കൈയ്യാലകലം
മനസ്സുമാത്രമകറ്റരുതേ..
മൂത്തവർ ചൊല്ലിയ മുതുനെല്ലിക്ക
ലോക്ക്ഡൗണാണെന്നറിയുക നാം
കൈപ്പായ് തോന്നി നിരസിക്കരുതേ
മൃതസഞ്ജീവനിയാമിതിനെ
 

പാർവതി പി. കെ.
8H എസ്.എൻ.എച്ച്.എസ്.എസ്
നോർത്ത് പറവൂർ ഉപജില്ല
എർണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020