പി.എസ്.​എം.ഗവ.എൽ.പി.എസ് പുത്തൻവേലിക്കര/അക്ഷരവൃക്ഷം/ ഒരു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
10:24, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25816 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒരു കൊറോണക്കാലം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു കൊറോണക്കാലം

വേനലും അവധിക്കാലവും
വന്നൊരീ നാളിൽ
ക്ഷണിക്കാത്തൊരതിഥിയായ്
വന്നുവല്ലോകൊറോണയും.
ഒരു ദിനം സ്കൂളിൽ വച്ച്
പെട്ടെന്നിതാ പറയുന്നു പരീക്ഷയിനിയില്ല സ്കൂളടയ്ക്കുന്നു. യാത്രയാരോടും ചൊല്ലാതെ ഞാൻ വീട്ടിലേക്കിതാ
തിരികെയെത്തി.

വീട്ടിലെത്തിയ നേരം ഞാനറിഞ്ഞു.
പത്രവും ടിവിയും കാണിച്ചു തന്നു
കൊറോണയെന്ന മഹാമാരിയെ .
ലോകം മുഴുവൻ ചുറ്റിവരിഞ്ഞൊരീ വൈറസ് നമ്മെ വിഴുങ്ങാൻ വരുന്നു.

വീട്ടിലടക്കപ്പെട്ടു ഞാൻ
കളിയില്ല കൂട്ടുകൂടലുമില്ല.
അമ്മവീട്ടിൽ പോയതുമില്ല.
ബന്ധുമിത്രാദികളെ കണ്ടതുമില്ല .

ഈ വിപത്തിനെ തുരത്തി ഓടിക്കാൻ
കരുതിയിരിക്കണം കൂട്ടുകാരെ
കൈകൾ കഴുകണം സോപ്പു കൊണ്ട്
മുഖം മാസ്ക് കൊണ്ട് മറിച്ചിടേണം
യാത്രകൾ ഒന്നും ചെയ്തിടാതെ .
അകത്തിരിക്കണം നമ്മളെല്ലാം .
അനുസരിക്കണം നാം
ആരോഗ്യപ്രവർത്തകരെയും , നിയമപാലകരെയും
ഒന്നായി നമുക്ക് മുന്നേറാം
കൊറോണയെ തുരത്തീടാം...




ആൻസലീന ആൻസൻ
4 ബി പി എസ് ​എം ഗവ. എൽ പി എസ് പുത്തൻവേലിക്കര
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത