ജി.എൽ.പി.എസ്. തുറക്കൽ/അക്ഷരവൃക്ഷം/പോരാട്ടം

22:55, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18356 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പോരാട്ടം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാട്ടം

നാട് നടുങ്ങുന്നു കോവിഡിൻ ഭീതിയിൽ
നമ്മുടെ നാടും ലോക്‌ഡോണിലായല്ലോ
ആരാധനാലയം സ്കൂളുകൾ കോളേജ്
അങ്ങാടി പോലും അടഞ്ഞു കിടക്കുന്നു
ആഘോഷമില്ല കല്യാണമില്ല
സമ്മേളനം പ്രതിഷേധങ്ങളില്ല
വൈറസിൻ ഭീതി ചെറുത്തുതോല്പിക്കുവാൻ
കൈ കഴുകീടാം നിരന്തരം സോപ്പിനാൽ
റോഡിലിറങ്ങേണ്ട കാരണം കൂടാതെ
അങ്ങാടി തോറും തെണ്ടി നടക്കേണ്ട
പോലീസും ഭരണനേതാക്കളും ചൊന്ന പോൽ
വീട്ടിലടങ്ങി ഒതുങ്ങി കഴിഞ്ഞിടാം
നിപ്പയാം ഭൂതത്തെ കുപ്പീലടച്ചു നാം
രണ്ടു പ്രളയങ്ങൾ നീന്തിക്കടന്നു നാം
മുട്ടു മടക്കീടും ഈ മഹാമാരിയും
കേരളജനതതൻ നിശ്ചയദാർഢ്യത്തിൽ
ആഞ്ഞു ശ്രമിച്ചാൽ തിരിച്ചു പിടിക്കാം
ആരോഗ്യകേരളം ഐശ്വര്യകേരളം

ബാസിൽ ഹാദി
3 A GLPS THURAKKAL
KONDOTTY ഉപജില്ല
MALAPPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത