നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/ പ്രതീക്ഷ
പ്രതീക്ഷ
വേനലവധിയുടെ നനുത്ത ഓർമ്മകൾ ചായങ്ങളുടെ നിറക്കൂട്ടുകൾ സൗഹൃദങ്ങളുടെ ഇലത്താളങ്ങൾ പൊട്ടിച്ചിരിയുടെ പെരുമ്പറ നാദം ടിക് ടോകിന്റെ നർമം റുബിസ് ക്യൂബിന്റെ പരിഹാര ക്രിയകൾ സ്വപ്നച്ചിറകുകൾ തളർന്നു വീണ ലോക് ഡൗൺ കാലം
അവധിക്കോടിയെത്തുന്ന ബന്ധുക്കൾ വിതുമ്പുന്നു ഇനി എന്നു നമ്മൾ????
അച്ഛന്റെ വാത്സല്യം അമ്മയുടെ കരുതൽ ചേട്ടന്റെ സ്നേഹമസൃണമായ കുറുമ്പുകൾ ആവോളം നുകർന്ന കാലം അറിവും ആനന്ദവും മത്സരിച്ചെത്തിയ വീടിന്റെ അകത്തളങ്ങൾ * * * * * * * എന്റെ ഇന്നുകളിൽ മതിമറന്ന് ആഹ്‌ളാദിച്ച്... സുന്ദരവും സുരക്ഷിതവുമായ നാളേയ്ക്ക് കാതോർക്കുന്നു...
|