ഗവഃ എൽ പി എസ് വെള്ളനാട്/അക്ഷരവൃക്ഷം/ പരിസര ശുചിത്വം രോഗപ്രതിരോധം

20:31, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസര ശുചിത്വം രോഗപ്രതിരോധം

ലോകം മുഴുവൻ ഇപ്പോൾ വലിയ ഒരു പ്രതിസന്ധി കാലഘട്ടത്തിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത് എന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. കൊറോണ അല്ലെങ്കിൽ കോവിഡ്-19 എന്ന മാരകമായ വൈറസ് ലോകം മുഴുവനുമുള്ള ജനങ്ങളെ ആക്രമിക്കുകയാണ്. ഈ വൈറസിനെ പ്രതിരോധിക്കാനുള്ള മരുന്ന് ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല എന്ന സത്യം ജനങ്ങൾ മനസ്സിലാക്കേണ്ടതാണ്. വൈറസിനെ പ്രതിരോധിക്കേണ്ടത് നമ്മൾ മനുഷ്യർ തന്നെയാണ്. നാം ഓരോരുത്തരും മുൻകൈ എടുത്താൽ മാത്രമേ ഈ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളു. പ്രധാനമായും പരിസര ശുചിത്വവും, വ്യക്തിശുചിത്വവും നമ്മൾ പാലിക്കണം. നമ്മുടെ ചുറ്റുപാട് എപ്പോഴും വൃത്തിയാക്കി വയ്ക്കുക. നമ്മുടെ വീടിനകം എപ്പോഴും തുടച്ച് വൃത്തിയാക്കുക. ജനലുകൾ വാതിലുകൾ വൃത്തിയാക്കുക. അതുപോലെ നമ്മൾ സ്പർശിക്കാൻ ഇടയുള്ള എല്ലാ പ്രതലങ്ങളും വൃത്തിയാക്കുക.

ഇനി വ്യക്തിശുചിത്വം:-

വ്യക്തിശുചിത്വം എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. നമ്മുടെ കൈകൾ ഒരു മിനിറ്റ് അകവും പുറവും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കുക. നമ്മൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല, മാസ്ക് ഇവ ഉപയോഗിക്കുക. ഉപയോഗശേഷം ഇവ നശിപ്പിച്ച് കളയുക. അനാവശ്യമായി പുറത്ത് പോകരുത്. അഥവാ പോകുകയാണെങ്കിൽ തിരികെ വരുമ്പോൾ കൈകൾ സോപ്പുപയോഗിച്ച് ഒരു മിനിറ്റ് കഴുകുക. ഇതാണ് ഈ വൈറസിനെ തുരത്താനുള്ള ഏറ്റവും വലിയ പ്രതിരോധമാർഗം. ആൾക്കാരുമായി ഇടപഴകുമ്പോൾ ഒരു മീറ്റർ അകലം കൃത്യമായി പാലിക്കുക. ഈ മാർഗങ്ങളിലൂടെ നമുക്ക് വൈറസിനെ പ്രതിരോധിക്കുവാൻ സാധിക്കും. നമ്മുടെ സർക്കാരുകൾ പറയുന്ന എല്ലാ നിർദ്ദേശങ്ങളും കൃത്യമായി പാലിച്ചാൽ നമുക്ക് ലോക്ക്ഡൗൺ പോലുള്ള കാര്യങ്ങൾ ഒഴിവാക്കാൻ സാധിക്കും. ശ്വാസകോശത്തെയാണ് ഈ വൈറസ് കൂടുതൽ ബാധിക്കുന്നത്. അതിനാൽ ശ്വാസകോശസംബന്ധമായ അസുഖമുള്ളവർ വളരെയധികം സൂക്ഷിക്കുക. "സാമൂഹിക അകലം, സമൂഹ ഒരുമ" എന്നത് എപ്പോഴും ജനങ്ങൾ മനസ്സിൽ വയ്ക്കുക. അതിജീവനത്തിനായി ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടത് നമ്മുടെ കടമയാണ്.

 

കൃഷ്ണനന്ദന എം ആർ
2 ഡി ഗവഃ എൽ പി എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം