ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം/അക്ഷരവൃക്ഷം/രോഗം വരാതിരിക്കാൻ
രോഗം വരാതിരിക്കാൻ
നമ്മുടെ ചുറ്റുപാടും ഒന്ന് കണ്ണോടിച്ച് നോക്കൂ.... നാം പരിസരം വൃത്തിയായി സൂക്ഷിച്ചിട്ടുണ്ടോ? അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ ഇനിയത് ചെയ്യണം. ഓരോരുത്തരും അവരവരുടെ വീടും പരിസരവും വൃത്തിയാക്കണം. മാലിന്യം വലിച്ചറിയാതെ, പ്ലാസ്റ്റിക് കത്തിക്കാതെ, പരിസരത്തെ ഒന്ന് പരിപാലിച്ചാൽ ഒരുപാട് രോഗങ്ങളിൽ നിന്നും രക്ഷ നേടാം. വീട് നന്നായാൽ നാട് നന്നാകും എന്നാണല്ലോ. അതോടൊപ്പം വ്യക്തി ശുചിത്വവും പാലിക്കണം.പല്ലു തേച്ച്, നഖം വെട്ടി, കുളിച്ച്, വൃത്തിയുള്ള വസ്ത്രം ധരിച്ച്, ജങ്ക് ഫുഡ് ഒഴിവാക്കി നല്ല ആഹാരം കഴിച്ച്, ധാരാളം വെള്ളം കുടിച്ച്, വ്യായാമം ചെയ്ത് ജീവിച്ചാൽ നമ്മുടെ രോഗ പ്രതിരോധ ശക്തി വർധിക്കും. അപ്പോൾ നമുക്ക് ഒരു രോഗത്തേയും ഭയപ്പെടാതെ കഴിയാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം