കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ക്യാൻസർ പോലെ പടർന്നു പിടിക്കുന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
18:52, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35048 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ക്യാൻസർ പോലെ പടർന്നു പിടിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ക്യാൻസർ പോലെ പടർന്നു പിടിക്കുന്ന മഹാമാരി

നമ്മുടെ നാട്ടിൽ കഴിഞ്ഞ കുറച്ചു നാളുകളായി ഏറ്റവും മാരകമായി ആളുകളെ ഇല്ലായ്മ ചെയ്യുന്ന ഒന്നാണല്ലോ ക്യാൻസർ എന്ന ഭീകരൻ. ആർക്ക് എപ്പോൾ എങ്ങനെ എവിടെ നിന്ന് ഈ അസുഖം വരുമെന്ന് പറയാൻ കഴിയില്ല. നമ്മുയെ ദിനചര്യ ഒരു പ്രധാന ഘടകമാണ്. നാം കഴിക്കുന്ന ആഹാരവും ശ്വസിക്കുന്ന വായുവും എല്ലാം ഇപ്പോൾ ആ അസുഖം വരുന്നതിന് കാരണമാണ്. ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത ഒന്ന്. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ലോക ജനതയെ മുഴുവൻ മുൾമുനയിൽ നിർത്തിക്കൊണ്ടിരിക്കുന്ന മറ്റൊരു മാരക വിപത്താണ് "കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19” .ഇതിന് മുന്നിൽ ലോകം വിറങ്ങലിച്ചു നിൽക്കുന്നു. ഒരു മരുന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ലോകത്ത് ലക്ഷക്കമക്കിന് ആളുകൾ ദിനംപ്രതി മരിച്ചു വീഴുന്നു. എന്നാൽ നമ്മുടെ കൊച്ചു കേരളം ഈഅസുഖത്തെ പിടിച്ചു കെട്ടി ലോകത്തിന് മാതൃകയായി. ഓരോ ദിവസം കഴിയുന്തോറും കേരളത്തിൽ രോഗമുക്തി നേടുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നു,രോഗ ബാധിതരുടെ എണ്ണം വളരെ കുറയുന്നു.രോഗബാധയുണ്ടായ ആദ്യ ദിനങ്ങളിൽത്തന്നെ വളരെ പ്രാധാന്യം നൽകി നിയന്ത്രണങ്ങൾ നടപ്പാക്കിയതും രോഗബാധയുണ്ടെന്ന് സംശയമുള്ളവരെപ്പോലും ഐസൊലേഷനിലാക്കിയും, ക്വാറന്റൈനും,കർശന പരിശോധനകളും എല്ലാം ചെയ്ത് നമ്മുടെ കേരളം ഇതിനെ വരുതിയിലാക്കിക്കഴിഞ്ഞു. ഇനിയും ഈ രോഗം വരാതിരിക്കാൻ നാം ഏവർക്കും ഒത്തൊരുമിച്ച് മുന്നേറാം.

അനന്തിക
7 ബി കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ,പൊത്തപ്പള്ളി തെക്ക്,കുമാരപുരം,ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ഈലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം