കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/സഞ്ചാരികൾ കണ്ട കേരളം
സഞ്ചാരികൾ കണ്ട കേരളം
മെഗസ്തനീസ് ക്രിസ്തുവിന് 300 വർഷം മുമ്പ് ഇന്ത്യയിൽ എത്തിയ ഗ്രീക്ക് സഞ്ചാരിയാണ് മെഗസ്തനീസ്. ഒമ്പത് വർഷം അദ്ദേഹം ഭാരതത്തിൽ സഞ്ചരിച്ചു. ഇന്ത്യയെക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകമാണ് 'ഇൻഡിക്ക'. കേരളത്തെക്കുറിച്ച് സൂചന നൽകുന്ന ആദ്യ സഞ്ചാരിയാണ് ഇദ്ദേഹം. മാർക്കോ പോളോ വെനീസ് നഗരത്തിൽ 1254-ൽ ജനിച്ച മാർക്കോ പോളോ ഭാരതമുൾപ്പെടെ ലോകത്തിന്റെ പല ഭാഗത്തും സാഹസികയാത്രകൾ നടത്തി. കൊല്ലം ഉൾപ്പെടെ കേരളത്തിലെ അക്കാലത്തെ വ്യാപാരകേന്ദ്രങ്ങളെക്കുറിച്ച് മാർക്കോ പോളോ യാത്രാവിവരണങ്ങളിൽ വിശദമായി എഴുതിയിട്ടുണ്ട്. വാസ്കോഡ ഗാമ 1498- ൽ കോഴിക്കോട് കപ്പലിറങ്ങിയ പോർച്ചുഗീസ് സാഹസികനാണ് വാസ്കോഡ ഗാമ. ഗാമയുടെ വരവ് ഇന്ത്യയുടെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. കടുത്ത കച്ചവടമോഹത്തോടെ കേരളത്തിലെത്തിയ ഗാമ അതിക്രൂരമായ പല ആക്രമണങ്ങളും നടത്തിയതായി ചരിത്രം പറയുന്നു. പിൽക്കാലത്ത് ഇന്ത്യയാകെ വിദേശേധിപത്യത്തിൽ അമർന്നതിന്റെ തുടക്കം ഗാമയിൽ നിന്നായിരുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ