Schoolwiki സംരംഭത്തിൽ നിന്ന്
മരണം വിതയ്ക്കുന്ന വൈറസ്
ചൈനയിൽ 11 ദശലക്ഷത്തോളം ജനങ്ങൾ താമസിക്കുന്ന ഹ്യൂബെ പ്രവശ്യയുടെ തല
സ്ഥാനമായ വുഹാനിൽ ഉത്ഭവിച്ച കോവിഡ് 19 വൈറസ് അതിന്റെ സംഹാരതാണ്ഡ
വം തുടരുകയാണ് . സാർസിനും എബോളക്കും ശേഷം ലോകത്തെ ഭീതിയുടെ മുൾമുന
യിൽ എത്തിച്ച വൈറസാണ് കൊറോണ വൈറസ് . 2019 ഡിസംമ്പർ അവാനത്തോ
ടെയാണ് ഈ വൈറസ് പൊട്ടിപ്പുറപെട്ടത് . പിന്നീടങ്ങോട്ട് ലോകം ഞെട്ടിവിറച്ച ദി
നങ്ങളായിരുന്നു . ഒട്ടുമിക്ക രാജ്യങ്ങളും ഇന്ന് വൈറസിന്റെ പിടിയിലാണ് വികസിത
രാജ്യങ്ങളായ അമേരിക്കയും സ്പെയിനും ഇറ്റലിയും വരെ പകച്ചുനിൽക്കുകയാണ് . ഇന്ത്യ
യിൽ സ്ഥിതിനിയന്ത്രണവിധേയമാണെങ്കിലും ആശ്വാസജനകമല്ല .
ജലദോഷം മുതൽ സാർസ് , മെർസ് തുടങ്ങിയ മാരകരോഗങ്ങൾക്കുവരെ കാ
രണമായേക്കാവുന്ന വൈറസുകളുടെ കുടുംബമാണ് കൊറോണ . 2019 ഡിസംബറിൽ
കണ്ടെത്തിയ കോവിഡ് 19 ഉൾപ്പടെ േഴുതരം കൊറോണ വൈറസുകളെയാണ് ഇതു
വരെ തിരിച്ചറിഞ്ഞിട്ടുള്ളത് . ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്കുവരുന്ന സ്രവങ്ങളി
ലൂടെയാണ് ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരലേക്ക് പ്രധാനമായും പകരുന്നത് .
ശ്വാസനാളിയെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത് . പനി , ജലദോഷം , ചുമ , തൊ
ണ്ടവേദന , ശ്വാസതടസ്സം ശ്വാസംമുട്ട് എന്നിവയാണ് ലക്ഷണങ്ങളാണ് . രോഗം ഗുരുതര
മായാൽ ന്യുമോണിയ വൃക്കത്തകരാർ എന്നിവയുണ്ടായി മരണം വരെ സംഭവിക്കാം .
ഈ വൈറസിനെതിരെ ഫലപ്രദമായ ചികിത്സ ഇല്ലെന്നതാണ് വസ്തുത . ലക്ഷണങ്ങൾ
കുറയ്ക്കാനുള്ള മരുന്നുകൾ , വിശ്രമം എന്നിവയാണ് ചികിത്സാരീതികൾ . കൊറോണ
വൈറസ് വ്യാപകമായതോടെ ഒട്ടുമിക്ക രാജ്യങ്ങളും സമ്പൂർണ അടച്ചിടലിലാണ് . അമേ
രിക്കയിലും സ്പെയിനിലും സ്ഥിതി അതിഗുരുതരമാണ് . രോഗബാധിതരുടെ എണ്ണം 22
ലക്ഷത്തിലേക്ക് എത്തിയതും മരണനിരക്ക് ഒന്നരലക്ഷത്തോടടുക്കുന്നതും സ്ഥിതി എത്ര
കണ്ട് ഭയാനകമാണെന്ന് വ്യക്തമാകുന്നു . കോവിഡ് 19 എന്ന മാരകരോഗം ലോകസ
മ്പത് വ്യവസ്ഥയെ ശക്തമായി പിടിച്ചുലച്ചിരിക്കുന്നു . 1930 - കളേക്കാൾ വലിയ സാമ്പ
ത്തികമാന്ദ്യത്തിലേക്ക് കൂപ്പുകുത്തും എന്നതിൽ സംശയമില്ല . 4 - ാം വ്യവസായിക വി
പ്ലവത്തിൽ എത്തിനിൽക്കുന്ന ലോക സമ്പത് വ്യവസ്ഥയും സാങ്കേതികവിദ്യകളും
കൊറോണ വൈറസിന് മുൻപിൽ നിസ്സാഹായതയോടെ പകച്ചുനിൽക്കുന്നതാണ് നാം
കാണുന്നത് . ഇത്തരത്തിൽ മനുഷ്യകാലത്തെ പിടിച്ചുക്കുലിക്കിയിരിക്കുകയാണ് ഈ
മഹാമാരി .
എന്താണ് പടരുന്ന ഈ മഹാമാരിക്കുള്ള പ്രതിവിധി ? ഇപ്പോഴത്തെ സാ
ഹചര്യത്തിൽ രോഗം വരാതെ നോക്കുക എന്നതാണ് ഏകമാർഗം . സാമൂഹിക അകലംപാലിക്കുക എന്നത് ഈ സാഹചര്യത്തിൽ അത്യാവശ്യമായ ഒന്നാണ് . കൈകൾ
ഇടയ്ക്കിടെ കഴുകുകയും മാസ്ക് ധരിക്കുകയും വേണം . സർക്കാരും ആരോഗ്യമന്ത്രാ
ലയവും നൽകുന്ന നിർദേശങ്ങൾ കർശനമായും പാലിക്കുകയും വേണം . ഓർക്കുക
ഭയമല്ല ജാഗ്രതയാണ് വേണ്ടത് . നുണകഥകൾ പ്രകാശവേഗത്തിൽ സഞ്ചരിക്കുന്ന
സാമൂഹ്യമാധ്യമങ്ങളിൽ കൊറോണയെ സംബന്ധിച്ച വ്യാജവാർത്തകളും വലിയ
പ്രശ്നം സൃഷ്ടിക്കാറുണ്ട് . ഇത്തരം വ്യാജവാർത്തകളിൽ നിന്ന് നമുക്ക് അകലം പാ
ലിക്കാം . വീട്ടിലിരിക്കൂ .... സുരക്ഷിതരാകൂ .... അകലാം നമുക്ക് .... കൂടുതൽ അടുക്കാനായി .
|