ജെ.എം. എച്ച്.എസ്സ് എസ്സ് വാകത്താനം./അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം
             അതിജീവനം
            
     ഭൂമിയുടെ അധോഭാഗങ്ങിൽ നിന്നോ ആകാശത്തിന്റെ 
       അറകളിൽ നിന്നോ ഒരു ആഗോള സ്പന്ദനമായി-
       മാനവരാശിക്കു മരണം വിതയ്ക്കുവാൻ-
    " കൊറോണ" യെന്നൊരു മാരകരോഗം. 
      മാനവരെല്ലാം വീട്ടിലിരുന്നു ഭയന്ന
      നാളുകൾ പുഞ്ചിരിതൂകിയ പൊന്മുഖങ്ങൾ.
      മക്കളെ കാണാതെ നെഞ്ചു
      പിളർന്നു കരഞ്ഞിടുമാതാപിതാക്കൾ
     പോയി മറ‍ഞ്ഞു  ദൂരത്തേക്ക്. 
       മന്നിലെ  മർത്യനെ ചാരത്തിൻ
       കൂമ്പാരമാക്കുവാൻ മാരകരോഗമേ! 
      നീ എന്തിനു വന്നു?
       പുതുതായി പിറവിയെടുത്ത  
      പരിസ്ഥിതിയിൽ  കിളികളുടെ-
       ശബ്ദവും മഴയുടെ ഇരമ്പലും
      പ്രക്രതി മലനീകരണത്തെ കീഴടക്കി. 
        മാനത്തെ താരകഗണങ്ങളെ കണ്ട്
    പുഞ്ചിരി തൂകി പിഞ്ചുകിടാങ്ങൾ. 
    ഒന്നിച്ചു  നിന്നു പൊരുതിടാം നമ്മൾ- 
    തൻ നാടിന്റെ  നന്മയെ പക്ഷത്താക്കി
   ശുചിത്വത്തിൻ  വില്ലു കുലച്ച്  നിന്നെ തുരത്തും നിശ്ചയം .           
   ആദിത്യൻ തന്നുടെ കിരമങ്ങളേറ്റ് നീ ഉന്മൂലമാകും.
    അതിജീവനത്തിന്റെ  മൺചിരാതുകൾ
  വീണ്ടും പ്രകാശിക്കും  നിശ്ചയം.
</poem>