കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/ കൊച്ചു മുല്ല

Schoolwiki സംരംഭത്തിൽ നിന്ന്
ഓർക്കാതെയെത്തി ഒരവധിക്കാലം

 നാളേറെ നിന്നെ ഞാൻ കാത്തിരുന്നു
ഓർത്തോർത്തിരുന്നു ചിരിതൂകി നിന്നു
എങ്കിലും എന്തേ നീ ഇത്ര വേഗം
വിളിച്ചിടാതെ ആരും നിനച്ചിടാതെ
ഉണ്ടേ ഇനിയും ചെയ്തു തീർക്കാൻ
പാടാൻ പഠിയ്ക്കാൻ, പങ്കുവെയ്ക്കാൻ
കൂട്ടുകാരോന്നിച്ച് ഉല്ലസിക്കാൻ
ഇത്ര ഭയാനകമിതാദ്യമല്ലേ
ഇന്നിതാ ആരെയും കാണുന്നില്ല
എല്ലാരും വീടിന്നകത്തളത്തിൽ
എന്തിനേ വേഗം നീ ഓടിവന്നു
പുഴയിലും തോട്ടിലും ചാടി കളിച്ചതും
പാടവരമ്പിലുഓടിക്കളിച്ചതും
പട്ടം പറത്തി പാഞ്ഞു നടന്നതും
ഓർത്തു പോയ് ഞാനെന്റൊ രവധിക്കാലം
ആശകൾ അനവധിയാണെങ്കിലും
വേണ്ടിനി ഇങ്ങനൊര വധിക്കാലം

 

നിഹ ഫാത്തിമ
3എ ജി എം എൽ പി എസ് മുണ്ടേങ്ങര
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


1