വാഗ്ദേവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/ രോഗങ്ങളെ പ്രതിരോധിക്കാം.

Schoolwiki സംരംഭത്തിൽ നിന്ന്
രോഗങ്ങളെ പ്രതിരോധിക്കാം.

മാനവരാശി ഇപ്പോൾ വലിയൊരു പ്രതിസന്ധി നേരിടുകയാണ്. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഒരു കുഞ്ഞു വൈറസ് കാരണമാണ് ഇപ്പോൾ മരണം ഒന്നര ലക്ഷം കടന്നിരിക്കുന്നത്. അമേരിക്കയിലും മറ്റും രാജ്യത്തലവന്മാർ ഈ കാഴ്ച്ച നോക്കി നിൽക്കുകയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും കൂടുതൽ ആളുകളെ കൊന്ന വൈറസെന്ന ഖ്യാതി കൊറോണ വൈറസിന് ലഭിച്ചു കഴിഞ്ഞു. രാജ്യങ്ങൾ തമ്മിൽ ഇപ്പോൾ കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള തർക്കത്തിലാണ്.

ഇന്ത്യയിലും ഈ രോഗം പടരുന്ന കാഴ്ചയാണ് നാം കാണുന്നത്.